ഇന്‍ഡ്യ ഉള്‍പെടെ 10 രാജ്യങ്ങളിലെ ആയിരക്കണക്കിന് പ്രമുഖരുടെ ഫോണുകള്‍ ഇസ്രാഈല്‍ ചാരസംഘം ചോര്‍ത്തി; സിദ്ധാര്‍ഥ് വരദരാജന്‍
Jul 19, 2021, 18:54 IST
തിരുവനന്തപുരം: (www.kvartha.com 19.07.2021) ഇന്‍ഡ്യയുള്‍പെടെ 10 രാജ്യങ്ങളിലെ ആയിരക്കണക്കിന് ഉന്നതരുടെ ഫോണ്‍ ഇസ്രാഈല്‍ ചാരസംഘം ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. ഇന്‍ഡ്യ, അസെര്‍ബൈജാന്‍, ബഹ്‌റൈന്‍, ഹങ്കറി, കസാഖ്സ്ഥാന്‍, മെക്‌സികൊ, മൊറോകൊ, റ്വാന്‍ഡ, സൗദി അറേബ്യ, യു എ ഇ എന്നീ രാഷ്ട്രങ്ങളിലുള്ളവരുടെ വിവരങ്ങളാണ് പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ച് എന്‍ എസ് ഒ ഗ്രൂപ് കമ്പനി ചോര്‍ത്തിയതെന്ന് 'ദി വയര്‍' പോര്‍ടലില്‍ സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജന്‍ പറയുന്നത്. തന്റെ പേരുവെച്ചെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറയുന്നത്.
ഇന്‍ഡ്യയില്‍ നിന്ന് പ്രതിപക്ഷ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍, ന്യായാധിപന്മാര്‍, വ്യവസായികള്‍, ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, പൗരാവകാശ പ്രവര്‍ത്തകര്‍ തുടങ്ങി 300 പേരുടെ മൊബൈല്‍ ഫോണാണ് ചോര്‍ത്തിയത്.
പാരിസ് ആസ്ഥാനമായ 'ഫോര്‍ബിഡണ്‍ സ്റ്റോറീസ്'എന്ന മാധ്യമ സ്ഥാപനവും ആംനസ്റ്റി ഇന്റര്‍നാഷനലും ചേര്‍ന്ന് ഫോറന്‍സിക് പരിശോധനയിലൂടെ ശേഖരിച്ച വിവരങ്ങളാണ് ദി വയറിന് ഉള്‍പെടെ ലഭ്യമായതെന്നും ലേഖനത്തില്‍ പറയുന്നു. ലെ മൊണ്‍ഡെ, ദി ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങി 'പെഗാസസ് പ്രൊജക്ട്'അന്വേഷണ കൂട്ടായ്മയിലെ 16 മാധ്യമങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറിക്കിട്ടിയെന്നും സിദ്ധാര്‍ഥ് വരദരാജന്‍ പറയുന്നു.
ഇന്‍ഡ്യയില്‍ 40 മാധ്യമപ്രവര്‍ത്തകര്‍, മൂന്ന് പ്രതിപക്ഷ പാര്‍ടി നേതാക്കള്‍, പ്രമുഖ അഭിഭാഷകന്‍, രണ്ട് കേന്ദ്ര മന്ത്രിമാര്‍, സുരക്ഷാ ഏജന്‍സി മേധാവികള്‍, മുന്‍ മേധാവി, പ്രമുഖ വ്യവസായികള്‍ എന്നിവര്‍ ചാരപ്പണിക്ക് ഇരകളായി.
എന്നാല്‍ ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ മാത്രമാണെന്ന് ഇന്‍ഡ്യയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം തങ്ങള്‍ അയച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി അറിയിച്ചു എന്നും 'ദി വയര്‍' പറയുന്നു. വ്യക്തിവിവരങ്ങളുടെ സ്വകാര്യത ഓരോ പൗരന്റേയും മൗലികാവകാശമാണെന്നും അത് സംരക്ഷിക്കാന്‍ സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇതില്‍ പറയുന്നുണ്ട്.
Keywords: 40 Indian journalists targets of surveillance through Pegasus spyware, says media report, Thiruvananthapuram, News, Media, Report, Trending, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.