Free Medicine | അപൂര്‍വ രോഗം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് നല്‍കി; ഇന്‍ഡ്യയില്‍ ആദ്യ സംരംഭം ആരംഭിച്ചിട്ട് ഒരു വര്‍ഷം; സെന്റര്‍ ഓഫ് എക്സലന്‍സ് വഴി ലഭിച്ചത് 3 കോടി; 153 പേര്‍ രെജിസ്റ്റര്‍ ചെയ്തു
Jul 15, 2023, 17:45 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (SMA) അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു മരുന്നിന് ആറുലക്ഷം രൂപ വീതം വിലവരുന്ന 450 യൂനിറ്റ് മരുന്നുകളാണ് നല്‍കിയത്.
ഇന്‍ഡ്യയില്‍ ആദ്യമായിട്ടാണ് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജൂലൈ 16 മുതല്‍ അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് ഇത്തരത്തില്‍ സര്‍കാര്‍ തലത്തില്‍ മരുന്ന് നല്‍കി വരുന്നത്. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സര്‍കാര്‍ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്.
രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മേഖലകളായി തിരിച്ച് തിരുവന്തപുരം എസ് എ ടി ആശുപത്രി വഴിയും കോഴിക്കോട് മെഡികല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം വഴിയുമാണ് മരുന്ന് വിതരണം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
എസ് എ ടി ആശുപത്രിയെ സെന്റര്‍ ഓഫ് എക്സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെയും പരമാവധി പേര്‍ക്ക് ചികിത്സ ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്. സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി മൂന്നു കോടി രൂപ ലഭ്യമായിട്ടുണ്ട്.
സെന്റര്‍ ഓഫ് എക്സലന്‍സ് വഴി അപൂര്‍വ രോഗങ്ങളുള്ള 153 പേര്‍ രെജിസ്റ്റര്‍ ചെയ്തു. സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതി വഴി ടെക്നികല്‍ കമിറ്റിയുടെ പരിശോധനയും മാര്‍ഗനിര്‍ദേശ പ്രകാരവും അര്‍ഹരായ രോഗികള്‍ക്ക് അതത് ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.
അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ എസ് എം എ ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതുകൂടാതെ എസ് എം എ ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍കാര്‍ മേഖയില്‍ ആദ്യമായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി ആരംഭിച്ചു.
സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചിലവുള്ള ശസ്ത്രക്രിയയാണ് മെഡികല്‍ കോളജില്‍ സൗജന്യമായി നടത്തിയത്. ഇതിനോടനുബന്ധമായി മെഡികല്‍ കോളജുകളില്‍ ആദ്യമായി എസ് എ ടി ആശുപത്രിയില്‍ ജനിറ്റിക്സ് ഡിപാര്‍ട് മെന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
ഇന്‍ഡ്യയില്‍ ആദ്യമായിട്ടാണ് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ജൂലൈ 16 മുതല്‍ അപൂര്‍വ രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖത്തിന് ഇത്തരത്തില്‍ സര്‍കാര്‍ തലത്തില്‍ മരുന്ന് നല്‍കി വരുന്നത്. ക്രൗഡ് ഫണ്ടിംഗ് മുഖേന മരുന്നുകളും സര്‍കാര്‍ ഫണ്ട് മുഖേന ചികിത്സയ്ക്ക് വേണ്ട അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്.
രോഗികളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി മേഖലകളായി തിരിച്ച് തിരുവന്തപുരം എസ് എ ടി ആശുപത്രി വഴിയും കോഴിക്കോട് മെഡികല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രം വഴിയുമാണ് മരുന്ന് വിതരണം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
എസ് എ ടി ആശുപത്രിയെ സെന്റര്‍ ഓഫ് എക്സലന്‍സായി അടുത്തിടെ കേന്ദ്രം ഉയര്‍ത്തിയിരുന്നു. അപൂര്‍വ രോഗങ്ങളുടെ സമഗ്ര ചികിത്സയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെയും പരമാവധി പേര്‍ക്ക് ചികിത്സ ലഭ്യമാക്കാനാണ് പരിശ്രമിക്കുന്നത്. സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതി വഴിയുള്ള ചികിത്സയ്ക്കായി മൂന്നു കോടി രൂപ ലഭ്യമായിട്ടുണ്ട്.
സെന്റര്‍ ഓഫ് എക്സലന്‍സ് വഴി അപൂര്‍വ രോഗങ്ങളുള്ള 153 പേര്‍ രെജിസ്റ്റര്‍ ചെയ്തു. സെന്റര്‍ ഓഫ് എക്സലന്‍സ് പദ്ധതി വഴി ടെക്നികല്‍ കമിറ്റിയുടെ പരിശോധനയും മാര്‍ഗനിര്‍ദേശ പ്രകാരവും അര്‍ഹരായ രോഗികള്‍ക്ക് അതത് ആശുപത്രികളില്‍ സൗജന്യ ചികിത്സ ലഭിക്കും.
അപൂര്‍വ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി സര്‍കാര്‍ പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ആദ്യമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ എസ് എം എ ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ വിലപിടിപ്പുള്ള മരുന്നുകള്‍ നല്‍കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. ഇതുകൂടാതെ എസ് എം എ ബാധിച്ച കുട്ടികളില്‍ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സര്‍കാര്‍ മേഖയില്‍ ആദ്യമായി തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി ആരംഭിച്ചു.
Keywords: 40 children suffering from rare diseases given free medicine, Thiruvananthapuram, News, Spinal muscular atrophy, Health, Health and Fitness, Health Minister, Veena George, Rare Diseases, Free Medicine, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.