Ambedkar Villages | തല ഉയര്‍ത്തി അംബേദ് കര് ഗ്രാമങ്ങള്‍; ഒരുവര്‍ഷം കൊണ്ട് തിളങ്ങിയത് 40 പട്ടികജാതി കോളനികള്‍
Aug 26, 2022, 15:26 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) പട്ടികജാതി കോളനികളുടെ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന അംബേദ് കര് ഗ്രാമം പദ്ധതി പ്രകാരം ജില്ലയില്‍ 40 കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. സംസ്ഥാനത്ത് ഏറ്റവും അധികം അംബേദ് കര് ഗ്രാമങ്ങള്‍ പൂര്‍ത്തീകരിച്ച അഭിമാനനേട്ടത്തിലാണ് ഇപ്പോള്‍ തൃശൂര്‍ ജില്ല.
പദ്ധതി പ്രകാരം 63 കോളനികളാണ് ഏറ്റെടുത്തതില്‍ 11 കോളനികളിലെ പ്രവൃത്തികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. മിച്ചമുള്ള 52 പദ്ധതികളില്‍ 40 കോളനികളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ബാക്കിയുള്ള 12 കോളനികളിലെ പ്രവൃത്തികള്‍ ഡിസംബറിനകം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്റേണല്‍ റോഡ്, കുടിവെള്ള പദ്ധതി, അഴുക്കുചാലുകള്‍, വീടുകളിലേക്കുള്ള സോളാര്‍ വൈദ്യുതീകരണം, സോളാര്‍ തെരുവുവിളക്ക്, ഭവന പുനരുദ്ധാരണം, മാലിന്യനിര്‍മാര്‍ജനം, കമ്യൂണിറ്റി ഹാള്‍, സാംസ്കാരിക നിലയം, സംരക്ഷണ ഭിത്തികള്‍ എന്നിവ ഉള്‍പെടെയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഈ കോളനികളില്‍ നടത്തിയത്. ജില്ലാ നിര്‍മിതി കേന്ദ്രയുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
2016-17 കാലയളവില്‍ ഒരു കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. 2018-19ല്‍ പ്രളയം കൂടുതല്‍ ബാധിച്ച കോളനികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് പദ്ധതി പ്രകാരം ഏറ്റെടുത്തത്. 2019 - 20ല്‍ ഏറ്റെടുത്ത കോളനികള്‍ക്കായി 50 ലക്ഷം രൂപ വകയിരുത്തി. ഈ വര്‍ഷം 31 അംബേദ് കര് ഗ്രാമങ്ങളിലെ പ്രവൃത്തികള്‍ ഏറ്റെടുക്കും.
Keywords: 40 Ambedkar Villages presented to residents of SC/ST colonies in Kerala, Thrissur, News, House, News, Flood, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

