വാഹനാപകടത്തില്‍ തലയിലൂടെ ബസ് കയറിയിറങ്ങി 4 വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കളുടെ മുന്നില്‍വച്ച്

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 19.12.2021) പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്കുണ്ടായ കുഞ്ഞിന് മാതാപിതാക്കളുടെ മുന്നില്‍വച്ച് ദാരുണാന്ത്യം. അയണിക്കാട് വാരിക്കോണത്ത് ശ്രീഹരിയില്‍ ബിജു കുമാറിന്റെയും സജിതയുടേയും ഏകമകന്‍ ശ്രീഹരി(4)യാണ് ശനിയാഴ്ച വൈകുന്നേരം പാളയത്തുണ്ടായ അപകടത്തില്‍ മരിച്ചത്. മാതാപിതാക്കള്‍ക്കൊപ്പം ബൈകില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.
Aster_MIMS

വാഹനാപകടത്തില്‍ തലയിലൂടെ ബസ് കയറിയിറങ്ങി 4 വയസുകാരന് ദാരുണാന്ത്യം; അപകടം മാതാപിതാക്കളുടെ മുന്നില്‍വച്ച്

തമ്പാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബിജുകുമാറും കുടുംബവും സഞ്ചരിച്ച ബൈകില്‍ ഇടിച്ചാണ് ദുരന്തം സംഭവിച്ചത്. ബൈകിന്റെ മുന്നിലായിരുന്ന കുട്ടി ഇടിയുടെ ആഘാതത്തില്‍ തെറിച്ച് ബസിന് അടിയിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസിന്റെ ടയറുകള്‍ ശ്രീഹരിയുടെ തലയില്‍ കയറിയിറങ്ങി സംഭവസ്ഥലത്തുവച്ച് തന്നെ കുഞ്ഞ് മരിച്ചു.

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു ബിജുകുമാറും കുടുംബവും. പെയിന്റിംഗ് തൊഴിലാളിയായ ബിജുകുമാറിനും സജിതയുടേയും വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷം കഴിഞ്ഞാണ് ശ്രീഹരി പിറക്കുന്നത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ശ്രീഹരിയുടെ നാലാം പിറന്നാള്‍.

Keywords:  News, Kerala, State, Kerala, Accident, Accidental Death, Child, Parents, 4 year old boy died in road accident at Thiruvananthapuram
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia