4-year degree | ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 4 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 മുതല്‍ നടപ്പിലാക്കും

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ കേരള സര്‍കാര്‍ നയത്തിനനുസൃതമായി നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 അധ്യയനവര്‍ഷം മുതല്‍ പരമാവധി വിഷയങ്ങളില്‍ നടപ്പിലാക്കുവാന്‍ വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡികറ്റ് യോഗം തീരുമാനിച്ചു.

4-year degree | ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 4 വര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ 2024 മുതല്‍ നടപ്പിലാക്കും

സാമൂഹ്യശാസ്ത്രം, ലിബറല്‍ ആര്‍ട്‌സ് എന്നീ മള്‍ടി ഡിസിപ്ലിനറി പ്രോഗ്രാമുകളില്‍ നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ കൂടുതല്‍ ആലോചനകള്‍ക്കുശേഷം 2025ല്‍ നടപ്പിലാക്കുവാനും തീരുമാനമായി. ഇതിനനുസൃതമായി കരികുലം ശില്പശാലകളും ബോര്‍ഡ് ഓഫ് സ്റ്റഡീസ് യോഗങ്ങളും വിളിച്ചുചേര്‍ത്ത് സിലബസ് രൂപീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. വൈസ് ചാന്‍സലര്‍ പ്രൊഫ. എംവി നാരായണന്‍ സിന്‍ഡികറ്റ് യോഗത്തില്‍ അധ്യക്ഷനായിരുന്നു.

Keywords:  4-year degree programs in Sree Shankaracharya Sanskrit University will be implemented from 2024 onwards, Thiruvananthapuram, News, 4-Year Degree Programs, Sree Shankaracharya Sanskrit University, Education, Meeting, Syllabus, Syndicate Meeting, Kerala. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia