SWISS-TOWER 24/07/2023

Women Fire Force | അനുശ്രീ, പ്രീതി, ശ്രീജിഷ, അരുണ... അഗ്നിരക്ഷാ സേനയുടെ ജീവൻ രക്ഷാപ്രവർത്തനത്തിന് ഇനി പെൺകൊടിമാരും; ഫയർ ഫോഴ്സിലെത്തിയതിൽ അഭിമാനമെന്ന് ചരിത്രം കുറിച്ചവർ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസർകോട്: (KVARTHA) അഗ്നിരക്ഷാ സേനയുടെ ജീവൻ രക്ഷാപ്രവർത്തനത്തിന് ഇനി പെൺകൊടിമാരും. തിങ്കളാഴ്ചയാണ് കാസർകോട് ഫയർ സ്റ്റേഷനിൽ ചരിത്രത്തിലാദ്യമായി നാല് സ്ത്രീകൾ അഗ്നിരക്ഷാ സേനയുടെ ഭാഗമായത്. കാസർകോട് മുന്നാടിലെ കെ ശ്രീജിഷ, ചിറ്റാരിക്കാൽ കൊല്ലാടയിലെ അനുശ്രീ, ബന്തടുക്കയിലെ പ്രീതി പ്രകാശ്, തിരുവനന്തപുരത്തെ അരുണ പി നായർ എന്നിവരാണ് വനിതാ സേനാംഗങ്ങളായി തിങ്കളാഴ്ച രാവിലെ ഡ്യൂടിക്ക് ഹാജരായത്.
  
Women Fire Force | അനുശ്രീ, പ്രീതി, ശ്രീജിഷ, അരുണ... അഗ്നിരക്ഷാ സേനയുടെ ജീവൻ രക്ഷാപ്രവർത്തനത്തിന് ഇനി പെൺകൊടിമാരും; ഫയർ ഫോഴ്സിലെത്തിയതിൽ അഭിമാനമെന്ന് ചരിത്രം കുറിച്ചവർ!

തൃശൂർ വിയ്യൂരിലെ അഗ്നിരക്ഷാ സേനയുടെ അകാഡമിയിൽ ആറ് മാസത്തെ പരിശീലനം പൂർത്തിയാക്കി സ്റ്റേഷൻ പരിശീലനത്തിൽ തുടക്കം കുറിച്ചിരിക്കുകയാണ് ഈ നാല് വനിത അംഗങ്ങൾ. അഗ്നിരക്ഷാ സേനയുടെ ഫോൺ കോൾ രേഖപ്പെടുത്തുന്നത് തൊട്ട് രക്ഷാപ്രവർത്തനത്തിലെ പൂർണപങ്കാളിത്തം നിർവഹിക്കുമെന്ന് കാസർകോട് ഫയർ ഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സി പി രാജേഷ് കെവാർത്തയോട് പറഞ്ഞു.
Aster mims 04/11/2022


വെള്ളത്തിൽ ഇറങ്ങിയുള്ള രക്ഷാ പ്രവർത്തനം തൊട്ട് തീ അണക്കൽ വരെയുള്ള സേനാംഗങ്ങൾ ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും പരിശീലനത്തിന്റെ ഭാഗമായി പഠിച്ചാണ് ജോലിക്കെത്തിയതെന്ന് നാല് പേരും പറഞ്ഞു. തിങ്കളാഴ്ച ജോലിയിൽ പ്രവേശിച്ച ഉടൻ തന്നെ പാലക്കുന്നിൽ വളർത്തുപട്ടി കുടത്തിൽ തലകുടുങ്ങി പരാക്രമം കാട്ടുന്ന വിവരമറിഞ്ഞ് ഫയർ ഫോഴ്‌സ് രക്ഷാപ്രവർത്തനത്തിന് തിരിച്ചപ്പോൾ വനിതാ സേനാംഗങ്ങളായ അരുണിമയും ശ്രീജിഷയും മറ്റ് സേനാംഗങ്ങൾക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി. ഇത് തങ്ങൾക്ക് പുതിയൊരു അനുഭവമായിരുന്നുവെന്ന് ഇരുവരും കൂട്ടിച്ചേർത്തു.

Women Fire Force | അനുശ്രീ, പ്രീതി, ശ്രീജിഷ, അരുണ... അഗ്നിരക്ഷാ സേനയുടെ ജീവൻ രക്ഷാപ്രവർത്തനത്തിന് ഇനി പെൺകൊടിമാരും; ഫയർ ഫോഴ്സിലെത്തിയതിൽ അഭിമാനമെന്ന് ചരിത്രം കുറിച്ചവർ!

കേരളത്തിൽ അങ്ങോളമിങ്ങോളം നൂറുവനിതകളെയാണ് അഗ്നിരക്ഷാ സേനയിലേക്ക് എടുക്കുന്നത്. 80 പേരാണ് നിലവിൽ പി എസ് സി വഴി ജോലി ലഭിച്ച് സേനയുടെ ഭാഗമായിരിക്കുന്നത്. കാസർകോട് അഞ്ച് പേർ വേണ്ടിടത്ത് നാല് പേരെയാണ് നിയമിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ബാക്കിയുള്ള 20 പേർക്ക് പരിശീനത്തിനുള്ള അറിയിപ്പ് ലഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവരും എത്തുന്നതോടെ ഫയർ ഫോഴ്സിൽ പുതിയ ചരിത്രമാണ് രചിക്കാൻ പോകുന്നത്.

കാസർകോട്ടെ റാങ്ക് ലിസ്റ്റിൽ ഒമ്പത് പേരടങ്ങുന്ന മെയിൻ ലിസ്റ്റും മൂന്ന് പേരടങ്ങുന്ന സപ്ലിമെന്ററി ലിസ്റ്റുമാണ് പ്രസിദ്ധീകരിച്ചത്. വൈകാതെ മറ്റ് ഫയർ സ്റ്റേഷനുകളിലും വനിതകളെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസിലുൾപ്പെടെ വനിതകളെ നിയമിച്ച് ഏറെ ദൂരം മുന്നോട്ട് പോയിരിക്കെയാണ് അപകടം പിടിച്ച ജോലിയായ ഫയർ ഫോഴ്സിലും വനിതകളെത്തുന്നത്. അപകട സ്ഥലങ്ങളിൽ സ്വന്തം ജീവൻ കാത്തുകൊണ്ട് മറ്റുള്ളരെ ജീവൻ രക്ഷിക്കുക എന്ന ജോലി മഹത്തരമായാണ് കാണുന്നതെന്ന് വനിതാ സേനാംഗങ്ങൾ പറഞ്ഞു.

പ്ലസ് ടു ആണ് അഗ്നിരക്ഷാ അഗ്നിരക്ഷാ സേനാംഗങ്ങളാകാനുള്ള യോഗ്യതയെങ്കിലും ഇപ്പോൾ ജോലിക്ക് കയറിയ നാല് പേരും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവരാണ്. മറ്റ് റാങ്ക് ലിസ്റ്റുകളിൽ ഉൾപെട്ടിട്ടുടെങ്കിലും ജീവൻ രക്ഷാപ്രവർത്തന മേഖലയായ അഗ്നിരക്ഷാ സേനയെ ആണ് തിരഞ്ഞെടുത്തതെന്ന് ഇവർ പറഞ്ഞു.


Keywords: News, Malayalam-News, Kerala, Kerala-News, Kasargod, Kasaragod-News, Firefighters, Fire Force, 4 women join fire force as firefighters. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia