Cheating case | പെട്രോള്‍ പമ്പില്‍ നിന്നും 3000 രൂപയുടെ ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ മുങ്ങിയെന്ന പരാതിയില്‍ 4 പേര്‍ പിടിയില്‍; 2പേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന് പൊലീസ്

 


ADVERTISEMENT

പാലക്കാട്: (www.kvartha.com) പെട്രോള്‍ പമ്പില്‍ നിന്നും 3000 രൂപയുടെ ഇന്ധനം നിറച്ച് പണം നല്‍കാതെ മുങ്ങിയെന്ന പരാതിയില്‍ നാലുപേര്‍ പിടിയില്‍. ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് കൂറ്റനാട് പെട്രോള്‍ പമ്പില്‍ പുതുവത്സര ദിനത്തില്‍ പുലര്‍ചെയാണ് സംഭവമുണ്ടായത്. പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാബിത്ത്, അല്‍ത്താഫ്, പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പേരുമാണ് ചാലിശ്ശേരി പൊലീസിന്റെ വലയിലായത്.
Aster_MIMS

Cheating case | പെട്രോള്‍ പമ്പില്‍ നിന്നും 3000 രൂപയുടെ ഇന്ധനം നിറച്ചശേഷം പണം നല്‍കാതെ മുങ്ങിയെന്ന പരാതിയില്‍ 4 പേര്‍ പിടിയില്‍; 2പേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്ന് പൊലീസ്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കൂറ്റനാട് വാവനാട്ടെ ചാലിപ്പുറം പമ്പില്‍ നിന്നാണ് ഇവര്‍ ഇന്ധം നിറച്ചത്. മൂവായിരം രൂപയ്ക്ക് ഡീസല്‍ അടിച്ച ശേഷം പണം നല്‍കാതെ മുങ്ങുകയായിരുന്നു. പമ്പ് അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി.

വാഹന നമ്പര്‍ പരിശോധിച്ച് പെരിന്തണ്ണല്‍മണ്ണയിലെത്തി. അപ്പോഴാണ് പ്രതികള്‍ കാറ് വാടകയ്ക്ക് എടുത്തതാണെന്ന് മനസിലായത്. മേല്‍വിലാസം പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പണം തിരികെ കിട്ടിയാല്‍ മതിയെന്ന് പമ്പുടമ പറഞ്ഞതിനാല്‍ പ്രതികളെ താക്കീത് ചെയ്ത് വിട്ടയച്ചു.

Keywords: 4 held in cheating case, Palakkad, News, Police, Cheating, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia