പാണത്തൂരില്‍ മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ് 4 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; മര ലോഡുകള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങിയതായി സംശയം
Dec 23, 2021, 18:27 IST
ADVERTISEMENT
പാണത്തൂര്‍: (www.kvartha.com 23.12.2021) പാണത്തൂര്‍ പരിയാരത്ത് മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. നിരവധി തൊഴിലാളികള്‍ മര ലോഡുകള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ആറുപേരെ പരിക്കുകളുടെ പൂടംകല്ലിലും, ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലപള്ളിയില്‍ നിന്നും പാണത്തൂര്‍ ടൗണിലേക്ക് വരുന്നതിനിടയിലാണ് ലോറി അപകടത്തില്‍പെട്ടത്. വിവരമറിഞ്ഞ് സബ് കലക്ടര്‍ ഡി ആര് മേഘശ്രീ പാണത്തൂരിലേക്ക് പോയിട്ടുണ്ട്. രാജപുരം പൊലീസും നാട്ടുകാരും കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Keywords: 4 died in lorry accident; Many injured, Kasaragod, News, Accidental Death, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

