സിപിഎമ്മിലെ നാല് എം.എല്‍.എമാര്‍ യുഡിഎഫിലേയ്ക്ക് വരും: ശെല്‍വരാജ്
Jul 15, 2012, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: സി.പി.എമ്മിലെ നാല് എം.എല്‍.എമാര്‍ യുഡിഎഫിലേയ്ക്ക് വരാന്‍ തയ്യാറാണെന്ന് സി.പി.എമ്മില്‍ നിന്നും അടുത്തിടെ രാജിവെയ്ക്കുകയും ഉപതിരഞ്ഞെടുപ്പിലൂടെ നെയ്യാറ്റിന്‍കരയില്‍ നിന്ന് ജയിച്ചുവരികയും ചെയ്ത ആര്‍ ശെല്‍വരാജ് വെളിപ്പെടുത്തി.
പാര്‍ട്ടി ഭാരവാഹികളായ യുവാക്കളും മുതിര്‍ന്ന നേതാക്കളുമാണ് സന്നദ്ധത അറിയിച്ചതെന്നും ശെല്‍വരാജ് പറയുന്നു. ഇവരുടെ യുഡിഎഫിലേയ്ക്കുള്ള വരവിന് താന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്നും ശെല്‍വരാജ് കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിലെ നാല് എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേയ്ക്ക് വരാന്‍ സന്നദ്ധത അറിയിച്ചെന്നുള്ള പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലിന് പിറകെയാണ് ശെല്‍വരാജിന്റെ കൂടി വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്.
നേരത്തെ കോണ്‍ഗ്രസില്‍ നിന്നും നാല് പേര്‍ എല്‍.ഡി.എഫിലേക്ക് വരാന്‍ തയ്യാറാണെന്ന് ഇ.പി. ജയരാജന് വെളിപ്പെടുത്തിയിരുന്നു. എല്‍.ഡി.എഫിലേക്ക് വരാന്‍ പി.സി ജോര്‍ജും സമീപിച്ചിരുന്നുവെന്ന് ജയരാജന് പറഞ്ഞിരുന്നു. രാഷ്ട്രീയ കുതിര കച്ചവടംത്തിന് എല്‍.ഡി.എഫും യു.ഡി.എഫും ഒരേപോലെ ശ്രമിക്കുന്നതായാണ് ഇരുമുന്നണികളുടെയും നേതാക്കളുടെ പ്രസ്താവനകളിലൂടെ വ്യാക്തമാകുന്നത്.
Keywords: Selvaraj, Thiruvanathapuram, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
