സിപി­എ­മ്മി­ലെ നാല് എം.എല്‍.എമാര്‍ യുഡിഎഫിലേയ്ക്ക് വ­രും: ശെല്‍വരാജ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിപി­എ­മ്മി­ലെ നാല് എം.എല്‍.എമാര്‍ യുഡിഎഫിലേയ്ക്ക് വ­രും: ശെല്‍വരാജ്
തിരുവനന്തപുരം: സി.പി.എ­മ്മി­ലെ നാല് എം.എല്‍.എമാര്‍ യുഡിഎഫിലേയ്ക്ക് വരാന്‍ തയ്യാറാണെ­ന്ന്­ സി.പി.എ­മ്മില്‍ നിന്നും അ­ടു­ത്തി­ടെ രാ­ജി­വെ­യ്­ക്കു­കയും ഉ­പ­തി­ര­ഞ്ഞെ­ടു­പ്പി­ലൂ­ടെ നെ­യ്യാ­റ്റിന്‍­ക­ര­യില്‍ നി­ന്ന് ജ­യി­ച്ചു­വ­രി­കയും ചെയ്ത ആര്‍ ശെല്‍വ­രാ­ജ് വെ­ളി­പ്പെ­ടു­ത്തി.

പാര്‍ട്ടി ഭാരവാഹികളായ യുവാക്കളും മുതിര്‍ന്ന നേതാക്കളുമാണ്­ സന്നദ്ധത അറി­യി­ച്ച­തെന്നും ശെല്‍­വ­രാ­ജ് പ­റ­യുന്നു. ഇവരുടെ യുഡിഎഫിലേയ്ക്കുള്ള വരവിന്­ താന്‍ എല്ലാ സഹായങ്ങളും നല്‍കുമെ­ന്നും ശെല്‍വരാ­ജ് കൂ­ട്ടി­ച്ചേര്‍ത്തു.

സിപിഎമ്മിലെ നാല്­ എം.എല്‍.എമാര്‍ കോണ്‍ഗ്രസിലേയ്ക്ക് വരാന്‍ സന്നദ്ധത അറിയിച്ചെന്നുള്ള പിസി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തലി­ന്­ പിറകെയാണ്­ ശെല്‍വരാജി­ന്റെ കൂടി വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാ­ണ്­.

നേര­ത്തെ കോണ്‍­ഗ്ര­സില്‍ നിന്നും നാ­ല് പേര്‍ എല്‍.ഡി.എ­ഫി­ലേ­ക്ക് വ­രാന്‍ ത­യ്യാ­റാ­ണെ­ന്ന് ഇ.പി. ജ­യ­രാ­ജന്‍ വെ­ളി­പ്പെ­ടു­ത്തി­യി­രു­ന്നു. എല്‍.ഡി.എ­ഫി­ലേ­ക്ക് വ­രാന്‍ പി.സി ജോര്‍ജും സ­മീ­പി­ച്ചി­രു­ന്നു­വെ­ന്ന് ജ­യ­രാ­ജന്‍ പ­റ­ഞ്ഞി­രുന്നു. രാ­ഷ്ട്രീ­യ കുതി­ര ക­ച്ച­വ­ടം­ത്തി­ന് എല്‍.ഡി.എഫും യു.ഡി.എഫും ഒരേ­പോ­ലെ ശ്ര­മി­ക്കു­ന്ന­താ­യാ­ണ് ഇ­രു­മു­ന്ന­ണി­ക­ളു­ടെയും നേ­താ­ക്ക­ളു­ടെ പ്ര­സ്­താ­വ­ന­ക­ളി­ലൂ­ടെ വ്യാ­ക്ത­മാ­കു­ന്നത്.

Keywords: Selvaraj, Thiruvanathapuram, Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia