കണ്ണൂരില്‍ കൊവിഡ് ബാധിച്ചവരില്‍ നാലുപേരും ഗള്‍ഫില്‍ നിന്നും വന്നവര്‍
Jun 10, 2020, 21:35 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 10.06.2020) ജില്ലയില്‍ നാല് പേര്‍ക്കു പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നും എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 22-ന് മസ്കറ്റില്‍ നിന്ന്് ഐ.എക്സ് 714 വിമാനത്തിലെത്തിയ ഇരിട്ടി സ്വദേശികളായ (നിലവില്‍ കൂത്തുപറമ്പ് താമസം) 70 കാരനും 58കാരിയും, ഇരിട്ടി സ്വദേശിയായ 27കാരി (നിലവില്‍ വേങ്ങാട് താമസം), കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ ആറിന് മസ്കറ്റില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി 39കാരന് എന്നിവര്‍ക്കാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 271 ആയി.
ഇതില്‍ 158 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ 12 പേര് ആണ് ിസ്ചാര്ജായത്. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന മട്ടന്നൂര്‍ സ്വദേശി 24കാരന്, ചേലോറ സ്വദേശി 41കാരന്, തലശ്ശേരി സ്വദേശി 55കാരന്, മുഴപ്പിലങ്ങാട് സ്വദേശി 38കാരന്, കോട്ടയം മലബാര്‍ സ്വദേശി 23കാരന്, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മ്മടം സ്വദേശികളായ 62കാരനും 42കാരനും, ചപ്പാരപ്പടവ് സ്വദേശി 39കാരന്, പയ്യാമ്പലം സ്വദേശി 31കാരന്, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരിങ്ങത്തൂര്‍ സ്വദേശികളായ 31കാരനും 61കാരനും ധര്‍മ്മടം സ്വദേശി 27കാരി എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 10390 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ 181 പേര് ആശുപത്രിയിലും 10209 പേര് വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 48 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 80 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 30 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 23 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 9413 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8927 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 8406 എണ്ണം നെഗറ്റീവാണ്. 486 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Keywords: Kannur, Kerala, News, COVID-19, District Collector, Airport, 4 covid positive cases in Kannur

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.