കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച 4പേര്‍ പിടിയില്‍; കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്തിയത് ഒന്നേകാല്‍ കിലോ സ്വര്‍ണം
Jun 22, 2020, 18:31 IST
ADVERTISEMENT
കൊണ്ടോട്ടി : (www.kvartha.com 22.06.2020) കോവിഡ് പ്രതിസന്ധി മറയാക്കി സ്വര്‍ണക്കടത്ത് സജീവം. കരിപ്പൂരില്‍ ചാര്‍ട്ടേഡ് വിമാനം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേരെ എയര്‍ കസ്റ്റംസ് പിടികൂടി. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരാണ് കസ്റ്റംസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.
തിങ്കളാഴ്ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും എത്തിയ എയര്‍ അറേബ്യയുടെ ചാര്‍ട്ടേഡ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് കടത്തിയത്. ദുബൈയില്‍ നിന്നും വന്ന ഫ് ളൈ ദുബൈയുടെ ചാര്‍ട്ടേഡ് വിമാനത്തില്‍ നിന്നാണ് മറ്റു മൂന്ന് യാത്രക്കാരെ പിടികൂടിയത്.
ഇവരും മിശ്രിത രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് പേരില്‍ നിന്നുമായി ഒന്നേകാല്‍ കിലോ സ്വര്‍ണം പിടികൂടി. കോവിഡ് കാലത്ത് പ്രവാസികളെ നാട്ടിലെത്തിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് ഇപ്പോള്‍ സ്വര്‍ണക്കടത്ത് നടക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ നിലവില്‍ ദേഹപരിശോധകള്‍ കുറവാണ്. ഇത് മുതലെടുത്താണ് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ പോലും സ്വര്‍ണക്കടത്തുകാര്‍ കടന്നുകൂടുന്നത്. കഴിഞ്ഞദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ ചാര്‍ട്ടേഡ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശിയില്‍ നിന്ന് 432 ഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു.
Keywords: 4 arrested at Karipur airport for smuggling gold in chartered flights, News, Flight, Airport, Gold, Smuggling, Passengers, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.