Sandalwood seized | കണ്ണൂരിൽ വന്‍ചന്ദനവേട്ട; ഒരാള്‍ അറസ്റ്റില്‍; 2 പേര്‍ ഓടിരക്ഷപ്പെട്ടു

 


ADVERTISEMENT

മയ്യില്‍: (www.kvartha.com) തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുറുമാത്തൂരില്‍ വന്‍ചന്ദനവേട്ട. തളിപ്പറമ്പ് റേൻജ് ഫോറസ്റ്റ് സംഘം നടത്തിയ പരിശോധനയില്‍ 390 കിലോ ചന്ദനമരകഷ്ണങ്ങള്‍ പിടിച്ചെടുത്തു. ചന്ദനം മുറിച്ചുകടത്താന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കുറുമാത്തൂര്‍ കൂനംറോഡിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ താല്‍ക്കാലിക ഷെഡില്‍ സംഭരിച്ച ചന്ദനമാണ് പിടികൂടിയത്.
                  
Sandalwood seized | കണ്ണൂരിൽ വന്‍ചന്ദനവേട്ട; ഒരാള്‍ അറസ്റ്റില്‍; 2 പേര്‍ ഓടിരക്ഷപ്പെട്ടു

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ചന്ദനതടികള്‍ ചെത്തിവില്‍പനയ്ക്ക് ഒരുക്കുകയായിരുന്ന മൂവര്‍ സംഘത്തിലെ രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. എം മധുസൂദനൻ എന്നാൽ വനംവകുപ്പ് പിടികൂടി.

ചെത്തി ഒരുക്കി വില്‍പനയ്ക്ക് തയ്യാറാക്കിയ ആറുകിലോ ചന്ദനമുട്ടികളും മുറിച്ചുവച്ച 110 കിലോഗ്രാം ചന്ദനമരത്തടികളും 275 ഗ്രാം ചന്ദനപൂളുമുള്‍പെടെ 390 കിലോയിലധികം ചന്ദനമാണ് പിടികൂടിയത്. നിസാര്‍, ദിലീപന്‍ എന്നിവരാണ് ഓടിരക്ഷപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Keywords: Kerala,Kannur,News,Top-Headlines,Latest-News,Police Station,Seized,Arrested,390 kg sandalwood seized, one held.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia