കണ്ണൂരില്‍ അടുത്തടുത്തുള്ള 2 വീടുകളില്‍ മോഷണം: 37 പവനും 13,000 രൂപയും നഷ്ടപ്പെട്ടു

 


കണ്ണൂര്‍: കണ്ണൂര്‍ നഗരമധ്യത്തില്‍ അടുത്തടുത്ത രണ്ടു വീടുകളില്‍ വന്‍ കവര്‍ച്ച. ഇരു വീടുകളില്‍ നിന്നുമായി  37 പവന്‍ സ്വര്‍ണാഭരണങ്ങളും 13,000 രൂപയും മോഷണം പോയി. താവക്കര ബി.ഒ.ടി ബസ്റ്റാന്‍ഡിനു സമീപത്തെ രണ്ടു വീടുകളിലാണ് മോഷണം നടന്നത്.

താവക്കര മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിനു സമീപത്തെ ബ്ലൂസി നിവാസില്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ സുരേന്ദ്രബാബുവിന്റെയും സമീപത്തെ അരുണാ നിവാസില്‍ ഗിരിജാ വിജയന്റെയും വീടുകളിലാണ് മോഷണം.

സുരേന്ദ്രബാബുവിന്റെ വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച എട്ടരലക്ഷത്തോളം വിലവരുന്ന 35.5 പവന്‍ സ്വര്‍ണവും ഹാന്‍ഡ്ബാഗില്‍ സൂക്ഷിച്ചിരുന്ന 6,000 രൂപയും ഒരു ലേഡീസ് വാച്ചുമാണ് കവര്‍ന്നത്.

മംഗലാപുരത്ത്  മകളോടൊപ്പം താമസിച്ചിരുന്ന സുരേന്ദ്രബാബുവും കുടുംബവും ശനിയാഴ്ച രാത്രി ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ തിരിച്ചെത്തി കിടന്നുറങ്ങിയതായിരുന്നു. അണിഞ്ഞിരുന്ന സ്വര്‍ണവും മറ്റും അലമാരയില്‍ സൂക്ഷിച്ചശേഷം അലമാരക്കു സമീപം താക്കോല്‍ക്കൂട്ടം വെക്കുകയും ചെയ്തു. ഇത് മോഷ്ടാക്കള്‍ക്ക് കവര്‍ച്ച എളുപ്പമാക്കി.

ഞായറാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പെട്ടത്.
കണ്ണൂരില്‍ അടുത്തടുത്തുള്ള 2 വീടുകളില്‍ മോഷണം: 37 പവനും 13,000 രൂപയും നഷ്ടപ്പെട്ടു
സുരേന്ദ്രബാബുവിന്റെ വീടിനു സമീപത്തെ  അരുണാ നിവാസില്‍ ഗിരിജാ വിജയന്റെ വീട്ടില്‍ നിന്നും  ഒരു പവന്റെ പവിത്ര മോതിരവും കാല്‍പവന്റെ രണ്ട് സ്വര്‍ണമോതിരവും 7,000 രൂപയും മോഷണം പോയി.

ടൗണ്‍ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ദര്‍ എന്നിവര്‍ തെളിവെടുത്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വഴിയാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു

Keywords:  Kannur, theft, Gold, Mangalore, Police, Case, Family, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia