അനര്‍ഹമായ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചത് 36,000 ഉദ്യോഗസ്ഥര്‍

 


ADVERTISEMENT

അനര്‍ഹമായ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചത് 36,000 ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം: അനര്‍ഹമായ ബി.പി.എല്‍ റേഷന്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചത് 36,000 ഉദ്യോഗസ്ഥര്‍. ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരാണ് തെറ്റായ രേഖ ഹാജരാക്കിയും വിവരങ്ങള്‍ മറച്ചുവെച്ചും ബി.പി.എല്‍ ലിസ്റ്റില്‍ കയറിപ്പറ്റിയത്. പല പ്രാവശ്യം നിര്‍ദേശം നല്‍കിയിട്ടും ഇവര്‍ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ മടിക്കുകയാണ്. ഉത്തരവിറങ്ങി ഒരു വര്‍ഷമായിട്ടും ബി.പി.എല്‍ റേഷന്‍ കാര്‍ഡ് തിരിച്ചേല്‍പ്പിച്ചത് 36,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രം.

പതിനാല് ലക്ഷം ബി.പി.എല്‍ കാര്‍ഡുടമകള്‍ ഉള്ളതില്‍ ഏറെ പേര്‍ അനര്‍ഹമായി ആനുകൂല്യങ്ങള്‍ പറ്റുന്നവരാണെന്നാണ് വിവരം. കര്‍ശന നടപടികളെടുക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല എന്ന് ആക്ഷേപമുണ്ട്. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് പുറമേ സര്‍ക്കാര്‍ നിയന്ത്രിത സഹകരണ സ്ഥാപനങ്ങള്‍ , സ്വയംഭരണാവകാശമുള്ള ബോര്‍ഡുകള്‍ എന്നിവയിലെ ഉദ്യോഗസ്ഥരോടും ബി.പി.എല്‍ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതാണ്. സെപ്തംബര്‍ 31 നകം കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കണമെന്നായിരുന്നു ഉത്തരവെങ്കിലും ഇത് നടപ്പാക്കുന്നതില്‍ തികഞ്ഞ അലംഭാവമാണ് സിവില്‍ സപ്ലൈസ് അധികൃതര്‍ കാണിക്കുന്നതെന്നാണ് ആരോപണം.


Keywords: Present, Board, Card, Government, List, Thiruvananthapuram, Year, Kerala Vartha, Malayalam News, Malayalam Vartha, BPL, Ration card.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia