സ്‌കൂള്‍ ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക്

 


മലപ്പുറം: മഞ്ചേരിയില്‍ സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ്  ബസ് അപകടത്തില്‍പ്പെട്ട് അധ്യാപകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 35 പേര്‍ക്ക് പരിക്ക്.

പരിക്കേറ്റ 26 പേരെ മഞ്ചേരി ജനറല്‍ ആശുപത്രിയിലും മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തേഞ്ഞിപ്പാലം പെരുവള്ളൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പോയി തിരിച്ചുവരുന്നതിനിടെ  നെല്ലിപറമ്പില്‍വെച്ചാണ് അപകടം. ബസ് നിയന്ത്രണംവിട്ട് എതിരെ വരികയായിരുന്ന കാറിലിടിക്കുകയായിരുന്നു.

സ്‌കൂള്‍ ബസ് മറിഞ്ഞ് 35 പേര്‍ക്ക് പരിക്ക് വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം. അപകടത്തെ
തുടര്‍ന്ന് ബസ് കീഴ്‌മേല്‍ മറഞ്ഞു. അതേസമയം ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പോലീസ് പറയുന്നത്.  അപകട സമയത്ത് ബസില്‍ 44 പേരുണ്ടായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
രാവണേശ്വരത്ത് ലീഗ്- സി പി എം സംഘട്ടനം; 2 പേര്‍ക്ക് പരിക്ക്

Keywords:  35 injured as school bus overturns at Manjeri, Malappuram, Teacher, Students, Hospital, Treatment, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia