Development | 221 കോടി രൂപ ചിലവില്‍ 34 കി.മീ മനോഹര പാത; മലയോര ഹൈവേയുടെ ആദ്യ റീച്ച് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; വികസനത്തിന് പുതിയ ഉണർവ്


● കോടഞ്ചേരി-കക്കാടംപൊയിൽ റോഡാണ് ഉദ്ഘാടനം ചെയ്തത്.
● മലപ്പുറം-കോടഞ്ചേരി റീച്ചിന്റെ നിർമ്മാണോദ്ഘാടനവും നടന്നു.
● റോഡിൽ രണ്ട് പാലങ്ങളും ഉൾപ്പെടുന്നു.
കോഴിക്കോട്: (KVARTHA) മലയോര ഹൈവേയുടെ ആദ്യ റീച്ചായ കോടഞ്ചേരി-കക്കാടംപൊയിൽ റോഡ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കൂടാതെ, മലപ്പുറം-കോടഞ്ചേരി റീച്ചിന്റെ നിർമ്മാണ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കിഫ്ബി ധനസഹായത്തോടെ 221.2 കോടി രൂപ ചിലവഴിച്ചാണ് മലയോര ഹൈവേ നിർമ്മിച്ചിരിക്കുന്നത്. 34 കിലോമീറ്റർ ദൂരമുള്ള റോഡിൽ രണ്ട് പാലങ്ങളും ഉൾപ്പെടുന്നു.
കൂടരഞ്ഞി സെൻ്റ് സെബാസ്‌റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മലയോര ഹൈവേയുടെ നിർമ്മാണത്തിൽ പങ്കാളികളായ എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഈ റോഡ് യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തിന്റെ വികസനത്തിന് ഉത്തേജനം നൽകുന്നതിനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി വ്യവസായങ്ങളാലും നിക്ഷേപകരാലും കേരളം ഇന്ന് വ്യവസായ സൗഹൃദ സംസ്ഥാനമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ വികസനം ലോകത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോ.ശശി തരൂർ എംപി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിൽ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെ പ്രശംസിച്ചതിനെ മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
വ്യത്യസ്‌തതകൾക്കിടയിലും നാടിനെ സ്നേഹിക്കുന്നവരും നാടിൻ്റെ ഭാവി നന്നാവണമെന്ന് ചിന്തിക്കുന്നവരുമാണ് നമ്മൾ. നാടിൻ്റെ ഭാവി വളർന്ന് വരുന്ന കുഞ്ഞുങ്ങളാണ്. അവർക്ക് വേണ്ടി കാലാനുസൃതമായ വികസനം ഉണ്ടാകണം. ഈ ചടങ്ങ് നാടിൻ്റെ വികസനത്തിന് നാം ഒറ്റക്കെട്ടാണ് എന്ന് തെളിയിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയോര ഹൈവേയുടെ പ്രത്യേകതകൾ
പ്രധാന കവലകളിൽ കോൺക്രീറ്റ് കട്ടകൾ പാകിയ നടപ്പാതകൾ, ബസ് സ്റ്റോപ്പുകൾ, കൈവരികൾ എന്നിവയുണ്ട്. കുടിയേറ്റ മേഖലയിലെ കർഷക ജനതയുടെ യാത്രാ ദുരിതത്തിന് വിരാമമാവുന്നതോടൊപ്പം മലയോര ഹൈവേ ടൂറിസം രംഗത്തടക്കം വലിയ വികസന മുന്നേറ്റം സൃഷ്ടിക്കും. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് നിർമ്മാണം 2020 ഓഗസ്റ്റ് 11നാണ് ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു കരാർ.
ഈ പുതിയ റോഡ് ലയോര മേഖലയിൽ ഒരു പുതിയ വികസനത്തിന് തുടക്കം കുറിക്കുമെന്നും, ഗതാഗത സൗകര്യം മെച്ചപ്പെടുന്നതിലൂടെ വലിയ മാറ്റങ്ങൾ വരുത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.
Kerala Chief Minister Pinarayi Vijayan inaugurated the first reach of the Malayoora Highway, the Kodancheri-Kakkadampoyil road, and laid the foundation stone for the Malappuram-Kodancheri reach. The 34-kilometer road, built at a cost of Rs 221 crore, includes two bridges and is expected to improve transportation and boost development in the region. The CM highlighted Kerala's growth as a business-friendly state.
#KeralaDevelopment #MalayooraHighway #Infrastructure #Connectivity #Progress #PinarayiVijayan