പുതുമുഖങ്ങള്‍ 44; സിറ്റിങ് എം എല്‍ എമാര്‍ 83; മുന്‍ എം എല്‍ എമാര്‍ 13
May 23, 2016, 10:02 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.05.2016) പതിനാലാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെട്ട വിജ്ഞാപനം തിരഞ്ഞെടുപ്പു കമ്മീഷന്‍ പുറപ്പെടുവിച്ചതോടെ പുതിയ നിയസഭ നിലവില്‍ വന്നു. ആദ്യസമ്മേളനദിവസം മുതല്‍ അഞ്ചു വര്‍ഷമാണ് നിയമസഭയുടെ കാലാവധി.
പുതിയ സഭയിലേക്ക് 44 പുതുമുഖങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കേരള നിയമസഭയില്‍ ഇതുവരെ അംഗമാകാന്‍ അവസരം ലഭിച്ചവരുടെ എണ്ണം 865ല്‍ നിന്ന് 909 ആയി വര്‍ധിക്കുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒന്‍പത് ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. രാജി വച്ച പി സി ജോര്‍ജും കോവൂര്‍ കുഞ്ഞുമോനും ഉള്‍പ്പെടെ പുതിയ സഭയിലെത്തുന്ന സിറ്റിങ് എം എല്‍ എമാര്‍ 83 ആണ്. മുന്‍ എം എല്‍ എമാര്‍ 13 പേര്‍ മാത്രം.
എട്ട് മുന്‍ എം പിമാരാണ് ഇക്കുറി സഭയിലുണ്ടാകുക. അവരില്‍ മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ നിയമസഭയില്‍ പുതുമുഖമാണ്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു അദ്ദേഹം. ഇത്തവണ വിജയിച്ച എട്ടു വനിതകളില്‍ മൂന്നു പേര്‍ പുതുമുഖങ്ങളാണ്. കേരള നിയമസഭയില്‍ അംഗമാകാന്‍ അവസരം ലഭിച്ച വനിതകളുടെ എണ്ണം ഇതോടെ 40 ല്‍ നിന്നു 43 ആയി.
പുതിയ സഭയിലേക്ക് 44 പുതുമുഖങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ കേരള നിയമസഭയില്‍ ഇതുവരെ അംഗമാകാന്‍ അവസരം ലഭിച്ചവരുടെ എണ്ണം 865ല്‍ നിന്ന് 909 ആയി വര്‍ധിക്കുന്നു. നാമനിര്‍ദേശം ചെയ്യപ്പെട്ട ഒന്‍പത് ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കാണിത്. രാജി വച്ച പി സി ജോര്‍ജും കോവൂര്‍ കുഞ്ഞുമോനും ഉള്‍പ്പെടെ പുതിയ സഭയിലെത്തുന്ന സിറ്റിങ് എം എല്‍ എമാര്‍ 83 ആണ്. മുന്‍ എം എല്‍ എമാര്‍ 13 പേര്‍ മാത്രം.
Keywords: Thiruvananthapuram, Kerala, Assembly, Election-2016, MLA, Pinarayi vijayan, LDF, CPM, CPI.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

