കളിക്കുന്നതിനിടെ അലക്ക് യന്ത്രത്തിന്റെ ഡ്രയറില്‍ കുടുങ്ങി 3 വയസുകാരി; രക്ഷകരായി പൊലീസ്
Jun 4, 2021, 11:48 IST
കലവൂര്‍: (www.kvartha.com 04.06.2021) കളിക്കുന്നതിനിടെ അലക്ക് യന്ത്രത്തിന്റെ ഡ്രയറില്‍ കുടുങ്ങിയ മൂന്നു വയസുകാരിയുടെ രക്ഷകരായെത്തിയത് പൊലീസ്. മണ്ണഞ്ചേരി അമ്പനാകുളങ്ങര ജംക്ഷനു പടിഞ്ഞാറ് റിസാന മന്‍സിലില്‍ ഹാരീസ്- റിസാന ദമ്പതികളുടെ ഇളയമകള്‍ ഐസയാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ടത്.
'പൊലീസ് അങ്കിളുമാരാ എന്നെ രക്ഷിച്ചത്, എനിക്ക് പൊലീസിനെ പേടിയില്ലല്ലോ...' എന്ന് ഐസ പറയുന്നു. മണ്ണഞ്ചേരി പൊലീസാണ് ഐസയെ രക്ഷിച്ചത്. സിറ്റൗട്ടിന്റെ പടിയില്‍ നിന്നു വാഷിങ് മെഷീന്‍ ഡ്രയറിന്റെ മൂടി തുറന്ന് അകത്തേക്ക് കുഞ്ഞു ചാടുകയായിരുന്നുവെന്നു പിതാവ് ഹാരീസ് പറഞ്ഞു. അടുത്ത മുറിയില്‍ ടിവി കാണുകയായിരുന്ന ഹാരീസ് കുട്ടിയുടെ കരച്ചില്‍ കേട്ടാണ് ഓടിയെത്തിയത്. ഉടന്‍തന്നെ മാതാവ് റിസാനയും ഓടിയെത്തി പുറത്തെടുക്കാന്‍ നോക്കിയെങ്കിലും കുഞ്ഞിന്റെ കാല് മടങ്ങിയിരുന്നതിനാല്‍ സാധിച്ചില്ല. അരമണിക്കൂറോളം ഐസ കുടുങ്ങിക്കിടന്നു.
ഒടുവില്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സിഐ രവി സന്തോഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം വാഷിങ് മെഷീനിന്റെ മുകള്‍ ഭാഗം അഴിച്ചുമാറ്റിയാണ് രക്ഷിച്ചത്. ഐസയുടെ മൂത്ത സഹോദരന്‍ അസീമും ഈ സമയം വീട്ടില്‍ ഇല്ലായിരുന്നു. 'കുസൃതി ആയതിനാല്‍ എപ്പോഴും നോട്ടമുള്ളതാ. ഞാന്‍ അടുക്കളയിലേക്കു മാറിയ സമയത്താണ് ഓടി വാഷിങ് മെഷീനില്‍ കയറിയത്'. ചിരി വിടര്‍ന്ന ഐസയുടെ മുഖത്തു നോക്കി മാതാവ് പറഞ്ഞു.
Keywords: 3-year-old girl trapped in washing machine dryer while playing; Eventually the police came to the rescue, Ernakulam, News, Local News, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.