Injured | മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് റോഡിലേക്ക് ഇറങ്ങിയോടിയ 3 വയസ്സുകാരിക്ക് ഓടോ റിക്ഷ ഇടിച്ച് പരുക്ക്
Jul 12, 2023, 20:37 IST
ADVERTISEMENT
മേപ്പാടി: (www.kvartha.com) മാതാപിതാക്കളുടെ കണ്ണുവെട്ടിച്ച് റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിക്ക് ഓടോ റിക്ഷ ഇടിച്ച് പരുക്ക്. ബുധനാഴ്ച ഉച്ചയോടെ വയനാട് മേപ്പാടി ഓടോ റിക്ഷാ സ്റ്റാന്‍ഡിന് സമീപമാണ് അപകടം. മേപ്പാടി സ്വദേശി സുരേന്ദ്രന്റെ മകള്‍ ലാവണ്യയാണ് അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയ്ക്കും പരുക്കേറ്റു. ഇവരുടെ പരുക്കും ഗുരുതരമല്ല. തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപ്പെട്ടത്. കുട്ടി റോഡിലേക്ക് ഇറങ്ങി ഓടുന്നതുകണ്ടവര് അമ്പരപ്പോടെയാണ് ഈ കാഴ്ച കണ്ടത്. കുട്ടി ഓടോ റിക്ഷയുടെ അടിയിലേക്ക് വീണെങ്കിലും ദേഹത്ത് കൂടെ വണ്ടി കയറാത്തതിനാല്‍ കൂടുതല്‍ അകടം സംഭവിക്കാതെ രക്ഷപ്പെട്ടു. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്നവര്‍ ഓടിയെത്തി അമ്മയേയും കുഞ്ഞിനേയും രക്ഷിക്കുകയായിരുന്നു.
Keywords: 3 year-old girl injured after hit by auto Rickshaw, Wayanad, News, Auto Rickshaw Accident, Girl Injured, Lavanya, Hospital, Treatment, Natives, Parents, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

