Accidental Death | ജീപിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം വീടിന് മുന്നിലെ റോഡില്‍

 


ADVERTISEMENT

വെള്ളമുണ്ട: (www.kvartha.com) ജീപിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. വെള്ളമുണ്ട മടത്തും കുനി റോഡില്‍ മഠത്തില്‍ ഇസ്മാഈലിന്റെയും റൈഹനത്തിന്റെയും മകള്‍ അന്‍ഫാ മറിയം ആണ് മരിച്ചത്. വീടിനു മുന്നിലെ റോഡില്‍ ഇറങ്ങിയ കുട്ടിയെ ജീപിടിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.

Accidental Death | ജീപിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം; അപകടം വീടിന് മുന്നിലെ റോഡില്‍

ഉടന്‍ തന്നെ മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മാനന്തവാടി മെഡികല്‍ കോളജ് മോര്‍ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords:  3 Year Old Girl Died In Road Accident, Wayanad, News, Accidental Death, Girl, Dead Body, Obituary, Hospital, Treatment, Mortuary, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia