Arrested | ലഹരിമരുന്ന് വേട്ട: കഞ്ചാവും എംഡിഎംഎയുമായി യുവതിയടക്കം 3 പേർ അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മയ്യഴി: (www.kvartha.com) കോപ്പാലത്ത് വൻ കഞ്ചാവ് വേട്ട. മൂന്ന് കിലോ കഞ്ചാവും, 20 ഗ്രാമോളം എംഡിഎംഎയുമായി യുവതി ഉൾപെടെ മൂന്ന് പേർ എക്സൈസ് പിടിയിലായി. കണ്ണൂർ സ്പെഷ്യൽ എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻ്റി നർകോടിക് സ്ക്വാഡ് ടീം നടത്തിയ മിന്നൽ റെയ്ഡിലാണ് കോപ്പാലത്തെ ഒരു വീട്ടിൽ നിന്നും ഇവ പിടികൂടിയത്. കെഎൽ 58 എഡി 3210 സ്വിഫ്റ്റ് കാറും കസ്റ്റഡിയിലെടുത്തു. വീട് വാടകക്ക് നൽകിയതാണ്.

Arrested | ലഹരിമരുന്ന് വേട്ട: കഞ്ചാവും എംഡിഎംഎയുമായി യുവതിയടക്കം 3 പേർ അറസ്റ്റിൽ

സ്ഥലത്തു നിന്നും രണ്ട് പേർ ഓടി രക്ഷപെട്ടതായും സംശയമുണ്ട്. മിഥുൻ, റംശാദ്, പേര് വെളിപ്പെടുത്താത്ത യുവതി എന്നിവരാണ് പിടിയിലായത്. എക്സൈസ് സർകിൾ ഇൻസ്പെക്ടർ പിപി ജനാർധനൻ, പ്രിവൻ്റീവ് ഓഫീസർമാരായ കെസി ഷിബു, അനിൽകുമാർ, സിഇഒ മാരായ ഷാൻ ടികെ, ആർ എസ് വിഷ്ണു, വനിതാ സിഇഒ വി.കെ ഷൈന, ഡ്രൈവർ ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. നിരവധിയാത്രക്കാർ തടിച്ചുകൂടിയതിനെ തുടർന്ന് സ്ഥലത്ത് വാഹന ഗതാഗതവും ഏറെ നേരം തടസപ്പെട്ടു.

Keywords: Kannur, Kerala, News, Woman, Arrest, Drugs, Raid, Custody, Top-Headlines,  3 people, including woman, arrested with drugs.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script