Arrested | കണ്ണൂരില്‍ തമിഴ്നാട് സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ കാസര്‍കോട് സ്വദേശികള്‍ ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍
Sep 1, 2022, 19:12 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ചാലയില്‍ തൊഴില്‍ തേടിയെത്തിയ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ജോലിക്ക് കൊണ്ടുപോയി മടങ്ങവെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന കേസില്‍ യുവതി ഉള്‍പെടെ മൂന്ന് പേര്‍ റിമാന്‍ഡില്‍.
തമിഴ്നാട് ഈറോഡ് സ്വദേശിനിയും ചാലക്കുന്നില്‍ താമസക്കാരിയുമായ പാറക്കല്‍ മലര്‍ ( 39), നീലേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ
പി വിജേഷ് (42), എം മുസ്തഫ (42) എന്നിവരെയാണ് എ സി പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തില്‍ സിറ്റി സ്റ്റേഷന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാറും, എ സി പിയുടെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ ആഗസ്റ്റ് 27-നാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട് ഈ റോഡ് സ്വദേശിനിയായ 32 കാരിയായ ഭര്‍തൃമതിയാണ് പീഡനത്തിനിരയായത്. 27 ന് രാവിലെ തൊഴില്‍ നല്‍കാമെന്ന് പറഞ്ഞ് ചാലക്കുന്നില്‍ വെച്ച് മൂന്നംഗ സംഘം യുവതിയെ ഓടോയില്‍ കൂട്ടികൊണ്ടു പോകുകയും ജോലി കഴിഞ്ഞ് വൈകുന്നേരം മടങ്ങുമ്പോള്‍ മഴ കാരണം കാഞ്ഞിരയിലെ ക്വാര്‍ടേഴ്സില്‍ കൊണ്ടുപോവുകയും ചെയ്തു.
ഇതിനിടെ സംഘം യുവതിക്ക് മയക്കുമരുന്ന് കലര്‍ന്ന ജ്യൂസ് നല്‍കിയതായി പറയുന്നു. ഇതിനു ശേഷം യുവതിയെ വിജേഷും മുസ്തഫയും മറ്റൊരാളും ചേര്‍ന്ന് മാനഭംഗപ്പെടുത്തുകയായിരുന്നു.
28ന് രാത്രി വരെ സംഘം ക്വാടേര്‍സില്‍ വെച്ച് പീഡിപ്പിച്ചതായി യുവതി സിറ്റി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
യുവതിയുടെ ബന്ധുകൂടിയായ തമിഴ്നാട് സ്വദേശിനിയായ മലരിന്റെ ഒത്താശയോടെയാണ് പീഡനം നടന്നത്. മലരാണ് ഇവര്‍ക്കായി ഇടനിലക്കാരിയായി നിന്നതെന്നാണ് സംശയിക്കുന്നത്. ഈ കേസില്‍ മറ്റൊരാളെയും സംശയിക്കുന്നുണ്ട്. യുവതി ഇയാള്‍ക്കെതിരെ മൊഴിനല്‍കിയിട്ടുണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
പ്രതികളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയുടെ ആരോഗ്യനിലയില്‍ ഇപ്പോള്‍ മാറ്റമുണ്ട്. സംഭവത്തിനു ശേഷം കണ്ണൂരില്‍ നിന്നും ട്രെയിന്‍ കയറി തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ലൊകേഷന്‍ നോക്കി മനസിലാക്കിയാണ് പൊലീസ് പിടികൂടിയത്.
Keywords: 3 people including natives of Neelasweram arrested in case of gang molest of Tamil Nadu woman in Kannur, Kannur, News, Molestation, Arrested, Police, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

