Treatment systems | ആരോഗ്യ മേഖലയിൽ വീണ്ടും മികവിന്റെ കയ്യൊപ്പ് ചാർത്തി കോഴിക്കോട് ആസ്റ്റർ മിംസ്; നൂതനമായ 3 ചികിത്സാ സംവിധാനങ്ങള്‍ക്ക് കൂടി തുടക്കമായി; സൂക്ഷ്മദ്വാര ചികിത്സയും, ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്‌ലാബും, അഡ്വാന്‍സ്ഡ് സ്‌ട്രോക് യൂനിറ്റും പ്രവര്‍ത്തനം ആരംഭിച്ചു

 


കോഴിക്കോട്: (www.kvartha.com) ആരോഗ്യ മേഖലയിൽ വീണ്ടും മികവിന്റെ കയ്യൊപ്പ് ചാർത്തി ആസ്റ്റർ മിംസ്. ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ മൂന്ന് ചികിത്സാ സംവിധാനങ്ങള്‍ക്ക് കൂടി ആസ്റ്റര്‍ മിംസില്‍ തുടക്കമായി. ഇൻസ്റ്റിറ്റ്യൂട് ഓഫ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ സെന്റർ, ഹൈബ്രിഡ് ബൈപ് ലൈന്‍ കാത് ലാബ്, അഡ്വാന്‍സ്ഡ് സ്‌ട്രോക് യൂനിറ്റ് എന്നിവയുടെ ഉദ്‌ഘാടനം ആസ്റ്റർ മിംസിൽ പ്രഗത്ഭരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.

Treatment systems | ആരോഗ്യ മേഖലയിൽ വീണ്ടും മികവിന്റെ കയ്യൊപ്പ് ചാർത്തി കോഴിക്കോട് ആസ്റ്റർ മിംസ്; നൂതനമായ 3 ചികിത്സാ സംവിധാനങ്ങള്‍ക്ക് കൂടി തുടക്കമായി; സൂക്ഷ്മദ്വാര ചികിത്സയും, ഹൈബ്രിഡ് ബൈപ് ലൈന്‍ കാത്‌ലാബും, അഡ്വാന്‍സ്ഡ് സ്‌ട്രോക് യൂനിറ്റും പ്രവര്‍ത്തനം ആരംഭിച്ചു

ശസ്ത്രക്രിയ തീരെ ആവശ്യമില്ലാത്ത രീതിയിലെ, അപൂര്‍വമായി ശസ്ത്രക്രിയ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ അതിന്റെ സങ്കീര്‍ണതകള്‍ ഏറ്റവും കുറയ്ക്കുകയും ചെയ്യുന്ന അതിനൂതന ചികിത്സാരീതിയായ സൂക്ഷ്മദ്വാര (പിന്‍ഹോള്‍) ചികിത്സ നിര്‍വഹിക്കുന്ന ഇൻസ്റ്റിറ്റ്യൂട് ഓഫ് പിന്‍ഹോള്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം ഭാവനയാണ് നിർവഹിച്ചത്. 'താക്കോല്‍ ദ്വാര ശസ്ത്രക്രിയ എന്നതിനപ്പുറത്ത് ഇനി മറ്റൊരു കണ്ടെത്തലുണ്ടാകില്ലെന്ന് കരുതുമ്പോഴാണ് ഈ സൂക്ഷ്മദ്വാര ചികിത്സാ രീതി നിലവില്‍ വരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അത്ഭുതമായിരിക്കും ഇത്', ഭാവന പറഞ്ഞു.

എമര്‍ജന്‍സി മെഡിസിന്‍ മേഖലയില്‍ ഉത്തരകേരളത്തില്‍ ആദ്യമായി സജ്ജീകരിച്ച സ്‌ട്രോക്, രക്തപ്രവാഹം എന്നിവയെ മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ സാധിക്കുന്ന ഹൈബ്രിഡ് ബൈപ് ലൈന്‍ കാത് ലാബിന്റെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപും, അഡ്വാന്‍സ്ഡ് സ്‌ട്രോക് യൂണിറ്റിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും നിര്‍വഹിച്ചു.

ആസ്റ്റര്‍ കേരള ആൻഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീൻ, ഡോ. എബ്രഹാം മാമ്മന്‍ (സി എം എസ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്), ഡോ. നൗഫല്‍ ബശീർ (ഡെപ്യൂടി സി എം എസ്), ഡോ. വേണുഗോപാലന്‍ പിപി (എമര്‍ജന്‍സി വിഭാഗം മേധാവി), ഡോ. കെജി രാമകൃഷ്ണന്‍ (റേഡിയോളജി വിഭാഗം മേധാവി) തുടങ്ങിയവര്‍ സംസാരിച്ചു.


Keywords: Treatment, Kozhikode, Inauguration, News, Hospital, Kerala, 3 more innovative treatment systems launched at Aster MIMS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia