മൂന്നംഗ കുടുംബം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

 


കഴക്കൂട്ടം: വി.എസ്.എസ്.സി ജീവനക്കാരനേയും  കുടുംബാംഗങ്ങളേയും വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വി.എസ്.എസ്.സിയിലെ ഡ്രൈവര്‍ ആറ്റിന്‍കുഴി ദേവി ഗാര്‍ഡന്‍സ് ആര്‍.ബി ഭവനില്‍ രാധാകൃഷ്ണന്‍ നായര്‍ (54), ഭാര്യ ബീനകുമാരി (45), ഏക മകള്‍ നീതുകൃഷ്ണ (19) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോലീസ് കഴിഞ്ഞ ദിവസം ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് രാധാകൃഷ്ണന്‍ നായരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതേതുടര്‍ന്നുണ്ടായ മനോവിഷമം മൂലം ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. ഇവര്‍ക്ക് മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്,  ആറുമാസം മുമ്പ് വി.എസ്.എസ്.സിലെ താല്‍കാലിക ജീവനക്കാരന്‍ ഓടിച്ചിരുന്ന ബസിടിച്ച് ആറ്റിന്‍കുഴിയിലെ വെയിറ്റിംഗ് ഷെഡ് തകര്‍ന്നിരുന്നു.

തുടര്‍ന്ന് സി.ഐ.ടി.യുക്കാര്‍ പകരം ഷെഡ് നിര്‍മിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ രാധാകൃഷ്ണന്‍ നായരുടെ മധ്യസ്ഥതയില്‍  ഷെഡ് പുനര്‍നിര്‍മിക്കാമെന്ന് ഏറ്റിരുന്നു. ജീവനക്കാരില്‍ നിന്ന് പിരിവെടുത്ത് ഷെഡുണ്ടാക്കാനാണ് തീരുമാനിച്ചിരുന്നത്.

എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ പ്രശ്‌നവുമായി ബന്ധപ്പെട്ട്  രാധാകൃഷ്ണനും സി.ഐ.ടി.യു പ്രവര്‍ത്തകനായ ബാബുവുമായി വാക്കുതര്‍ക്കവും അടിപിടിയും നടന്നു. ബാബുവിന്റെ പരാതിയില്‍ രാധാകൃഷ്ണനെ കഴക്കൂട്ടം പോലീസ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് കസ്റ്റഡിയിലെടുത്തിരുന്നു. വൈകിട്ടോടെ മധ്യസ്ഥ ശ്രമത്തെത്തുടര്‍ന്ന് ബാബു പരാതി പിന്‍വലിക്കുകയും രാധാകൃഷ്ണനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ രാധാകൃഷ്ണന്‍ നായരെയും കുടുംബത്തെയും വീട്ടിനു പുറത്ത് കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഫോണ്‍ വിളിച്ച് അന്വേഷിച്ചെങ്കിലും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് തുമ്പ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന്  പോലീസ്  എത്തി ജനല്‍ക്കമ്പികള്‍ മുറിച്ചുമാറ്റി അകത്തുകടന്ന് പരിശോധിച്ചപ്പോഴാണ് മൂവരേയും  തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. രാധാകൃഷ്ണന്റെ മൃതദേഹം ഹാളിലും ഭാര്യയും മകളും തൊട്ടടുത്ത മുറികളിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൂന്നംഗ കുടുംബം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍മുറികള്‍ അകത്ത് നിന്ന് പൂട്ടിയനിലയിലായിരുന്നു. ഭാര്യ തൂങ്ങിമരിച്ചതുകണ്ട  രാധാകൃഷ്ണന്‍ നായര്‍  മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാകാമെന്നാണ്  പോലീസിന്റെ പ്രാഥമിക നിഗമനം. ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ജവഹര്‍ ജനാര്‍ദന്റെ നേതൃത്വത്തില്‍ തുമ്പ പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി.

കിളിമാനൂര്‍ പള്ളം തട്ടത്തുമല സ്വദേശിയായ രാധാകൃഷ്ണന്‍ നായരും
കുടുംബവും 20 വര്‍ഷം മുമ്പാണ് ആറ്റിന്‍കുഴിയില്‍ താമസമായത്. പട്ടാളത്തില്‍ നിന്ന് വിരമിച്ച രാധാകൃഷ്ണ്‍ നായര്‍ അതിനുശേഷമാണ് വി.എസ്.എസ്.സിയില്‍  ഡ്രൈവറായത്. മൃതദേഹങ്ങള്‍ കിളിമാനൂരിലേക്ക് കൊണ്ടുപോയി. തുമ്പ പോലീസ് കേസെടുത്തു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക സംഘടിപ്പിച്ചു

Keywords:  3 member family found dead hanged, Police, Custody, Daughter, Wife, Complaint, Mobile Phone, Family, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia