Arrested | കാറില്‍ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവും എംഡിഎം എയുമായി മലയാളികളായ മൂന്ന് പേര് ഗോണിക്കുപ്പയില്‍ അറസ്റ്റില്‍
Apr 6, 2024, 21:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കാറില്‍ മൈസൂരില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1.400 കിലോ ഗ്രാം കഞ്ചാവും രണ്ട് ഗ്രാം എംഡിഎംഎ യുമായി മൂന്ന് മലയാളികളെ ഗോണിക്കുപ്പ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വീരാജ് പേട്ട ഡി വൈ എസ് പി മോഹന്‍ കുമാറിന്റെ നിര്‍ദേശപ്രകാരം ഗോണിക്കുപ്പ എസ് ഐ രൂപദേവിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. മയക്കുമരുന്ന് മൈസൂരില്‍ നിന്നും തിത്തിമത്തി ആനച്ചുക്കൂര് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് പൊലീസ് സ്റ്റേഷന് പരിധിയിലെ അര്‍സാദ്, തസ്ലിക്, മുഹമ്മദ് അസഫ് എന്നിവരാണ് അറസ്റ്റിലായത്. മയക്ക് മരുന്ന് കടത്താന്‍ ശ്രമിച്ച വാഹനം അടക്കം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മയക്ക് മരുന്ന് വേട്ടയില്‍ ക്രൈം പൊലീസ് ഓഫീര്‍മാരായ രാധ ചന്ദ്രശേഖരന്, തേജസ് കുമാര്‍, സജന്, സോമശേഖര്‍, രവി എന്നിവരും ഉണ്ടായിരുന്നു. വടകര നാര്‍കോടിക്ക് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Keywords: 3 Malayalees Arrested With Ganga and Drugs, Kannur, News, Malayalees, Arrested, Ganja, Drugs, Court, Remanded, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.