Conference | എസ് എസ് എഫ് കേരള വിദ്യാർഥി സമ്മേളനത്തിൽ 3 ലക്ഷം വിദ്യാർഥികൾ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുമെന്ന് സംഘാടകർ

 


കണ്ണൂർ: (www.kvartha.com) 'നമ്മൾ ഇൻഡ്യൻ ജനത' എന്ന പ്രമേയത്തിൽ നടക്കുന്ന എസ് എസ് എഫിന്റെ ​ഗോൾഡൻ ഫിഫ്റ്റിയുടെ സമാപന വേദി കേരളത്തിലെ ഏറ്റവും വലിയ ഭരണഘടനാ സംരക്ഷണ സമ്മേളനമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. കഴിഞ്ഞ ഒരു വർഷമായി നടന്നുകൊണ്ടിരിക്കുന്ന ചിട്ടയായ പ്രവ‍ർത്തനങ്ങൾക്ക് ശനിയാഴ്ച പരിസമാപ്തിയാകുമ്പോൾ സാക്ഷികളാകാൻ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മൂന്ന് ലക്ഷത്തിലേറെ പേരാണ് കണ്ണൂരിലേക്കെത്തുമെന്നാണ് സംഘാടകർ വ്യക്തമാക്കുന്നത്.

Conference | എസ് എസ് എഫ് കേരള വിദ്യാർഥി സമ്മേളനത്തിൽ 3 ലക്ഷം വിദ്യാർഥികൾ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലുമെന്ന് സംഘാടകർ

രാജ്യതാല്പര്യങ്ങളെ ഹനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ റദ്ദ് ചെയ്യുകയും ചെയ്യുന്ന അപകടകരമായ നിലപാടിനെതിരെ കേരളത്തിലുടനീളം വ്യാപകമായ പ്രചാരണ പ്രവ‍ർത്തനങ്ങൾ എസ് എസ് എഫ് സമ്മേളന കാലത്ത് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. പ്രമേയത്തിന്റെ വിവിധ തലങ്ങൾ‌ ച‍ർച ചെയ്യുന്ന അമ്പത് സെഷനുകളാണ് കഴിഞ്ഞ നാലു ദിനങ്ങളിലായി കണ്ണൂർ നഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടത്തിയത്.

ദിനേശ് ഓഡിറ്റോറിയം, കാൾടെക്സ്, കലക്ടറേറ്റ് മൈതാനം, പൊലീസ് മൈതാനം, നെഹ്റു കോ‍ർണർ, സ്റ്റേഡിയം കോർണർ എന്നിങ്ങനെ ആറു കേന്ദ്രങ്ങളിൽ നടന്ന വിവിധ പരിപാടികൾ ശ്രവിക്കാനെത്തിയത് നൂറുകണക്കിനാളുകളാണ്. വേദികളിലെ ഓരോ സെഷനും പങ്കാളിത്തം കൊണ്ട് ചെറു സമ്മേളനങ്ങളായി മാറി. പൊലീസ് മൈതാനിയിൽ നടന്ന പുസ്തക ലോകം സന്ദ‍ർശിക്കാൻ എത്തിയവരുടെ എണ്ണം ഇതിനകം അമ്പതിനായിരം കടന്നതായാണ് സംഘാടകരുടെ വിലയിരുത്തൽ.

ഇതോടുചേർന്ന് നടക്കുന്ന എജു സൈൻ വിദ്യാഭ്യാസ എക്സ്പോയിൽ ഓരോ ദിവസവും രാത്രി ഏറെ വൈകുവോളം ജനബാഹുല്യമുണ്ടായി. പരിപാടിയുടെ സംഘാടനത്തെയും പ്രചാരണ മികവിനെയും പുകഴ്ത്തി പൊതുരം​ഗത്തുനിന്നുള്ള നിരവധി പേ‍ർ സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്ക് വെച്ചിട്ടുണ്ട്.
നാലു ദിനങ്ങൾ കണ്ണൂരിനെ ഇളക്കിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് സമാപന മഹാസമ്മേളനത്തിലേക്ക് സംഘാടകർ ചുവട് വെക്കുന്നത്.

14 ജില്ലകളിൽ നിന്നായി 3000 ബസുകൾ സമ്മേളനത്തിലേക്കെത്തുമെന്നാണ് നിഗമനം. ചെറുവാഹനങ്ങളിൽ വരുന്നവരുടെ എണ്ണം ഇതിന് പുറമെയാണ്. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം നടക്കുന്നത്. ഗതാഗത ക്രമീകരണം ഉൾപെടെ സഹായങ്ങളുമായി പൊലീസ് സേനയും ന​ഗരസഭയും സംഘാടക‍ർക്കൊപ്പം തന്നെയുണ്ട്.

Keywords: News, Kerala, Kannur, Students, SSF, Constitution, Conference, Police,   3 lakh students will take oath to protect constitution in the SSF Kerala student conference.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia