ഓടോറിക്ഷ മറിഞ്ഞ് 3 കവര്‍ചക്കാര്‍ക്ക് പരിക്ക്; അപകടം മോഷ്ടിച്ച് കടത്തുന്നതിനിടെയെന്ന് പൊലീസ്; ആശുപത്രിയിലെത്തിച്ച് പ്രദേശവാസികള്‍
Mar 10, 2022, 20:12 IST
അഞ്ചല്‍: (www.kvartha.com 10.03.2022) മോഷ്ടിച്ച ഓടോറിക്ഷയുമായി കടന്നുകളയുന്നതിനിടെ വാഹനം മറിഞ്ഞ് കവര്‍ചക്കാരായ മൂന്നുപേര്‍ക്ക് പരിക്കേറ്റു. അപകട വിവരമറിഞ്ഞെത്തിയ പ്രദേശവാസികള്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. അഞ്ചല്‍ സ്വദേശി രഞ്ജിത്ത് (24), മതുരപ്പ സ്വദേശി അരുണ്‍ (26), ഏറം സ്വദേശി അനീഷ് (25) എന്നിവരാണ് അപകടത്തില്‍പെട്ടത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്;
ഉള്ളന്നൂര്‍ സ്വദേശി ബിജുവിന്റെ ഓടോറിക്ഷ കഴിഞ്ഞ ദിവസം രാത്രിയാണ് മൂവര്‍ സംഘം മോഷ്ടിച്ചത്. ബിജുവിന്റെ അയല്‍വാസികളാണ് ഇവര്‍. മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നതിനിടെ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിനു സമീപത്ത് നിന്ന് ഉത്സവ അലങ്കാരത്തിനു കൊണ്ടുവന്ന കേബിളുകളും മൊബൈല്‍ ഫോണും കൂടി മോഷ്ടിച്ചു. ഇതുമായി ചുണ്ട വഴി രക്ഷപെടുന്നതിനിടെ ഓടോറിക്ഷ മറിയുകയായിരുന്നു.
ഓടിയെത്തിയ പ്രദേശവാസികളാണ് മൂവരേയും കടയ്ക്കല്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചത്. ഇവരില്‍ അരുണിന്റെ പരിക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടോറിക്ഷ കാണാനില്ലെന്ന പരാതിയില്‍ അഞ്ചല്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപകട വിവരം അറിഞ്ഞത്.
കടയ്ക്കല്‍ പൊലീസിന്റെ സഹായത്തോടെ മോഷ്ടാക്കളില്‍ രണ്ടുപേരെ കടയ്ക്കല്‍ താലൂക് ആശുപത്രിയില്‍ നിന്ന് പൊലീസ് പിടികൂടി. മെഡികല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഓടോറിക്ഷ ആക്രിക്കടയിലെത്തിച്ച് പൊളിച്ച് വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
മോഷ്ടാക്കള്‍ക്കെതിരെ അഞ്ചല്‍, ചടയമംഗലം പൊലീസ് സ്റ്റേഷനുകളില്‍ നിരവധി മോഷണകേസുകളും ക്രിമിനില്‍ കേസുകളും നിലവിലുണ്ട്. അഞ്ചല്‍ എസ് എച് ഒ ഗോപകുമാര്‍, എസ് ഐ ജോതിഷ് ചിറവൂര്‍, ഗ്രേഡ് എസ് ഐ ജോണ്‍സന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: 3 injured after crashing stolen auto rickshaw accident, Kollam, News, Local News, Accident, Auto & Vehicles, Injured, Robbery, Hospital, Police, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.