Died | ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞ് ഒരു വയസുള്ള കുട്ടി ഉള്‍പെടെ 3 മരണം; 13 പേര്‍ക്ക് ഗുരുതരം
Mar 19, 2024, 19:58 IST
അടിമാലി: (KVARTHA) ഇടുക്കി മാങ്കുളത്ത് വിനോദസഞ്ചാരികളുമായെത്തിയ ട്രാവലര്‍ മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. ഒരു വയസ്സുള്ള കുട്ടിയും രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ചിന്നമണ്ണൂര്‍ സ്വദേശി ഗുണശേഖരന്‍ (70), തേനി സ്വദേശികളുടെ മകന്‍ ധന്‍വിക്ക് (1), മറ്റൊരു പുരുഷന്‍ (45), എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ 13 പേര്‍ അടിമാലി താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്.
തിരുനല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കംപനിയില്‍ ജോലി ചെയ്യുന്ന തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. ഇവര്‍ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടം സംഭവിച്ചത്.

Keywords: 3 Died in Road Accident, Idukki, News, Accidental Death, Injury, Hospitalized, Child, Obituary, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.