Attack | കണ്ണൂരിൽ 3 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം; ആർഎസ്എസ് അക്രമമെന്ന് ആരോപണം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) മട്ടന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ വധശ്രമത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. പരുക്കേറ്റവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. സിപിഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം ലതീഷ് (36), സുനോഭ് (35), റിജില്‍ (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്.

Attack | കണ്ണൂരിൽ 3 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം; ആർഎസ്എസ് അക്രമമെന്ന് ആരോപണം

പഴശ്ശി ഇടിവേലിക്കലിലാണ് സംഭവം. ആര്‍എസ്എസാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആക്രമണം നടത്തിയതെന്ന് നേതാക്കൾ പറഞ്ഞു. പരുക്കേറ്റവരെ സിപിഎം കണ്ണൂര്‍ ജില്ലാ ആക്ടിങ് സെക്രടറി ടി വി രാജേഷ്, സംസ്ഥാന സമിതിയംഗം എന്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചു.

Keywords: News, Kerala, Kannur, Attack, Politics, Crime, CPM, Malayalam News, RSS, Police, Case, Investigation, Injures, Hospital, 3 CPM activists assaulted in Kannur.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia