Dogs Attack | കണ്ണൂരില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് 3 കുട്ടികള്‍ക്ക് പരുക്കേറ്റു
Jul 1, 2023, 22:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvarthga.com) കണ്ണൂരില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മൂന്ന് കുട്ടികളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറക്കല്‍ കീരിയാടുളള ഇതരസംസ്ഥാന തൊഴിലാളിയുടെ മകള്‍ രണ്ടുവയസുകാരി റുസ്തി, അലവില്‍ സ്വദേശിനി നന്ദന(17) കാട്ടാമ്പളളിയിലെ സഹറ(ആറ്) എന്നിവര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്.
നന്ദനയുടെ പരുക്ക് സാരമുളളതിനാല് ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്കി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുസ്തിക്ക് വളപട്ടണം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ചിറക്കല്‍ മേഖലയില്‍ തെരുവുനായകളുടെ വ്യാപക അക്രമമുണ്ടായത്. കഴിഞ്ഞ മാസമാണ് മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലെന്ന പതിനൊന്നുവയസുകാരന് തെരുവുനായ്ക്കളുടെ കടിയേറ്റ് വീടിന് സമീപത്തു നിന്നും അതിദാരുണമായി മരിച്ചത്. ഇതിനു ശേഷം നിരവധി കുട്ടികളാണ് കണ്ണൂര്‍ ജില്ലയില്‍ തെരുവുനായ്ക്കളുടെ അക്രമത്തിന് ഇരയായത്.
നന്ദനയുടെ പരുക്ക് സാരമുളളതിനാല് ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്കി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റുസ്തിക്ക് വളപട്ടണം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Keywords: Kannur: 3 children injured by stray dogs, Kannur, News, Stray Dogs Attack, Injury, Children, Hospital, Treatment, Nandana, Rusthi, Safara, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.