പോലീസിന്റെ ഇന്‍ഫോര്‍മറായി ചമഞ്ഞ് കവര്‍ച: നേതാവടക്കം 3 പേര് അറസ്റ്റില്‍
Sep 4, 2012, 18:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: പോലീസിന്റെ വിശ്വസ്തരായി ചമഞ്ഞ് റബ്ബര്‍ മോഷണം നടത്തിയ രാഷ്ട്രീയ നേതാവടക്കം മൂന്നംഗ കുപ്രസിദ്ധ കവര്‍ചാ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആര്.എസ്.പി. (ബി) കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം തൃക്കരിപ്പൂര്‍ ഒളവറയിലെ കുഞ്ഞഹമ്മദ്(49), നീലേശ്വരം കാഞ്ഞിരപ്പൊയില്‍ കോറോത്ത് ഹൗസിലെ ആക്രി ബഷീര്‍ എന്ന കെ.പി. ബഷീര്‍ (31), ചീമേനി കാക്കടവിലെ കാമ്പ്രാത്തില് ഹൗസില്‍ രാജന് എന്ന ടോമി തോമസ്(48) എന്നിവരെയാണ് മട്ടന്നൂര്‍ സി.ഐ. സജീവനും സംഘവും അറസ്റ്റ് ചെയ്തത്.
ജൂലൈ 16ന് ഇരിക്കൂര്‍ പടിയൂര്‍ ടൗണിലെ ഗിരിജയുടെ ഉടമസ്ഥതയിലുള്ള ജെ.പി. ട്രേഡേര്‍സ് കുത്തിതുറന്ന് എട്ടു ക്വിന്റല്‍ റബ്ബര്‍ ഷീറ്റുകള്‍ കവര്‍ച ചെയ്ത കേസിലാണ് അറസ്റ്റ്. കവര്‍ച ചെയ്ത റബ്ബര്‍ ഷീറ്റുകള്‍ കാസര്‍കോട്, ചീമേനി, മാത്തില്‍, സാമിമൂക്ക് എന്നിവിടങ്ങളിലെ കടകളില്‍ വിറ്റതായി പോലീസ് പറഞ്ഞു.
ആക്രി ബഷീര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന 25 കവര്‍ചാ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കള്ളനോട്ട് കേസ് അടക്കമുള്ള കേസുകളില്‍ പോലീസിന്റെ ഇന്‍ഫോര്‍മര്‍മാരായി നിന്നു പ്രവര്‍ത്തിക്കുകയായിരുന്നു പ്രതികളെന്ന് പോലീസ് പറഞ്ഞു. പോലീസുമായുള്ള ബന്ധം മുതലെടുത്താണ് കവര്‍ച നടത്തിയതെന്നും പോലീസ് പറഞ്ഞു.

Keywords: Police, Kannur, Robbery, Leader, Arrest, Kerala, Malayalam News, R.S.P (B)

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.