Arrested | വായില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കസ്റ്റംസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട യുവാക്കള്‍ക്ക് പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കരിപ്പൂര്‍: (www.kvartha.com) കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1,191 ഗ്രാം സ്വര്‍ണവുമായി യുവാക്കള്‍ പിടിയില്‍. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും കരിപ്പൂര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഇബ്രാഹീം ബാദുഷ (30), കാസര്‍കോട് സ്വദേശി അബ്ദുല്‍ അഫ്സല്‍ (23) എന്നിവരെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് സ്വദേശി തന്നെയായ അബ്ദുല്‍ മനാസിറിനെ (25) എയര്‍ കസ്റ്റംസ് ആണ് കസ്റ്റഡിയിലെടുത്തത്.

Arrested | വായില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കസ്റ്റംസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട യുവാക്കള്‍ക്ക് പുറത്തിറങ്ങിയപ്പോള്‍ സംഭവിച്ചത്



എയര്‍ ഇന്‍ഡ്യ എക്സ്പ്രസിന്റെ ശാര്‍ജ -കോഴിക്കോട് വിമാനത്തിലാണ് ഇബ്രാഹീം ബാദുശയും അബ്ദുല്‍ അഫ്സലും കരിപ്പൂരിലെത്തിയത്. വായില്‍ ഒളിപ്പിച്ച നിലയില്‍ ബാദുശയില്‍ നിന്ന് 214 ഗ്രാം സ്വര്‍ണവും അബ്ദുല്‍ അഫ്സലിന്റെ പക്കല്‍നിന്ന് 233 ഗ്രാം സ്വര്‍ണവുമാണ് കണ്ടെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഡിആര്‍ഐ വിഭാഗം നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അബ്ദുല്‍ മനാസിറിനെ കസ്റ്റംസ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 744 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍നിന്ന് കണ്ടെടുത്തത്. മൂന്ന് കേസുകളിലായി പിടികൂടിയ സ്വര്‍ണത്തിന് 62,53,941 രൂപ വില വരും.

Keywords: 3 arrested for gold smuggling at Karipur airport, Karipur Airport, News, Gold, Smuggling, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia