Ganja Seized | തലശ്ശേരിയില്‍ നിന്നും പത്തേ കാല്‍ കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) തലശ്ശേരി നഗരസഭാ പരിധിയിലെ സൈദാര്‍ പളളിയില്‍ ജന്‍ക്ഷനില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെ സ്‌കൂടറില്‍ കടത്തിക്കൊണ്ടുവന്ന പത്തേകാല്‍ കിലോഗ്രം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ മൂന്നാം പ്രതിയെ തലശ്ശേരി ടൗണ്‍ പൊലീസ് ചൊവ്വാഴ്ച പുലര്‍ചെ കണ്ണൂര്‍ തയ്യില്‍ നിന്നും പിടികൂടി.


Ganja Seized | തലശ്ശേരിയില്‍ നിന്നും പത്തേ കാല്‍ കിലോ കഞ്ചാവ് പിടികൂടിയ കേസിലെ മൂന്നാം പ്രതിയും അറസ്റ്റില്‍

കണ്ണൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അര്‍ശിദിനെ(28)യാണ് ചൊവ്വാഴ്ച പുലര്‍ചെ നടത്തിയ റെയ്ഡില്‍ പിടികൂടിയത്. നേരത്തെ ഈ കേസില്‍ കെ എ സിയാദ്(36), കെ ഫൈസല്‍(34) എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്‍ ഡി പി എസ് കേസ് ചുമത്തിയ ഇവര്‍ റിമാന്‍ഡിലാണ്.

അന്വേഷണത്തില്‍ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ബിജു ആന്റണി, സബ് ഇന്‍സ്പെക്ടര്‍ വി ശാജി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹിരണ്‍, വിജേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords:  3 arrested and accused in drug case, Kannur, News, Arrested, Drug Case, Accused, Court, Remanded, NDPS Act, Raid, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia