വീട് കുത്തിതുറന്ന് സ്വര്‍ണവും രൂപയും കവര്‍ന്നതായി പരാതി; സംഭവം വീട്ടുകാരെല്ലാം വീട്ടിലുള്ളപ്പോള്‍!
Jan 1, 2022, 12:12 IST
എറണാകുളം: (www.kvartha.com 01.01.2022) മലയാറ്റൂരില്‍ കളംപാട്ട്പുരത്ത് വീട് കുത്തിതുറന്ന് സ്വര്‍ണവും രൂപയും കവര്‍ന്നതായി പരാതി. കൊച്ചിന്‍ റിഫൈനറിയില്‍ വാഹനങ്ങളുടെ കോണ്‍ട്രാക്റ്റ് എടുക്കുന്ന വ്യവസായി ഔസപ്പ് തോമസ് എന്നയാളുടെ വീട്ടില്‍ നിന്ന് 25 പവന്‍ സ്വര്‍ണവും 41,000 രൂപയും കവര്‍ന്നു. കാലടി പൊലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പുലര്‍ചെ രണ്ടുമണിക്കും മൂന്നുമണിക്കുമിടെയാണ് കവര്‍ച നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സ്ഥലത്തെത്തി പരിശോധന നടത്തുമ്പോള്‍ അലമാര തുറന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. ബെഡ്‌റൂമില്‍ നിന്ന് താക്കോലെടുത്ത് അലമാര തുറന്നായിരുന്നു മോഷണം നടന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടുകാരെല്ലാം വീട്ടിലുണ്ടായിരുന്നു.
ഔസേപ്പിന്റെ വീടിന് സമീപത്തുള്ള രണ്ട് വീടുകളിലും ചെറിയ തോതില്‍ കവര്‍ച നടന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഔസേപ്പിന്റെ വീട്ടിലും കവര്‍ച നടന്നത്. പ്രതികളെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.