കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധിച്ച കറന്‍സികളുമായി ഏജന്റുമാരെ തേടി കള്ളപ്പണക്കാരുടെ നെട്ടോട്ടം; രണ്ടുലക്ഷം അക്കൗണ്ടിലിട്ട് വെളുപ്പിച്ചാല്‍ അരലക്ഷം കമ്മിഷന്‍
Nov 12, 2016, 13:59 IST
കണ്ണൂര്‍: (www.kvartha.com 12.11.2016) കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധിച്ച കറന്‍സികളുമായി ഏജന്റുമാരെ തേടി കള്ളപ്പണക്കാരുടെ നെട്ടോട്ടം. രണ്ടുലക്ഷം അക്കൗണ്ടിലിട്ട് വെളുപ്പിച്ചാല്‍ അരലക്ഷം കമ്മിഷന്‍ നല്‍കുമെന്ന് വാഗ്ദാനം.
മോഡി സര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെ കൂടുതലായും കുടുങ്ങിയിരിക്കുന്നത് കള്ളപ്പണക്കാരാണ്. പഴയ നോട്ടുകള്‍ നിരോധിച്ചതോടെ തങ്ങളുടെ കൈവശമുള്ള കള്ളപ്പണം എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് ഇവരില്‍ പലരും.
കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധിച്ച കറന്‍സികളുമായി കള്ളപ്പണക്കാര്‍ ഏജന്റുമാരെ തേടി ഇറങ്ങുകയാണ്. മദ്യശാലകളിലും ബീവറേജസ് ഔട്ട് ലെറ്റുകളിലും ഇത്തരക്കാര്‍ സജീവമായി രംഗത്തുണ്ട്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ബിയര്‍ വൈന്‍ പാര്‍ലറിലും മറ്റുമായി വെള്ളിയാഴ്ച വൈകീട്ട് മദ്യപിക്കുന്നവരില്‍ പലരെയും സമീപിച്ച് ഒരു യുവാവ് ആയിരം രൂപയുടെ നോട്ടുകള്‍ നല്‍കി പകരം 700 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് പലരില്‍നിന്നുമായി നോട്ടുകള്‍ മാറിയെടുത്ത സംഭവം വരെ ഉണ്ടായി.
ഇതിന്റെ ആവര്‍ത്തനമെന്നപോലെ ബിവറേജസ് ഔട്ട് ലറ്റുകളുടെ പരിസരത്ത് ക്യൂ നില്‍ക്കുന്നവര്‍ക്കും ആയിരത്തിന്റെ നോട്ടുകള്‍ നല്‍കി 700 രൂപ തിരികെ വാങ്ങിച്ച സംഭവവും നടന്നിരുന്നു. നിരോധിച്ച പണം ബാങ്കില്‍നിന്ന് മാറ്റിയെടുക്കാനാവുമെന്നതിനാല്‍ പലരും കള്ളപ്പണ റാക്കറ്റിന്റെ വലയില്‍ വീഴുന്നുണ്ടെന്നാണ് വിവരം. രേഖകളില്ലാത്ത പണം ബാങ്കില്‍ വന്‍തോതില്‍ നിക്ഷേപിക്കാന്‍ ചെന്നാല്‍ പിടിവീഴുമെന്ന ധാരണയിലാണ് കൈയിലുള്ള കണക്കില്ലാത്ത പണം ചെലവഴിക്കാന്‍ പലരും ഇത്തരം കുറുക്കുവഴി സ്വീകരിക്കുന്നത്.
നിര്‍മ്മാണ രംഗത്തുള്ള വന്‍ കോണ്‍ട്രാക്ടര്‍മാരും മറ്റുമാണ് ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ പാടുപെടുന്നത്. നിരോധനം വന്ന അഞ്ഞൂറും ആയിരം രൂപ നോട്ടുകള്‍ ഉള്‍പ്പെട്ട രണ്ടു ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് വെളുപ്പിച്ച് നല്‍കുന്നവര്‍ക്ക് പതിനായിരവും ഇരുപതിനായിരം രൂപയുമൊക്കെയാണ് ഇവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തരം ഏജന്റുമാര്‍ പലേടത്തും രംഗത്തിറങ്ങിയിട്ടുണ്ട്.
രണ്ടു ലക്ഷംരൂപ വെളുപ്പിച്ച് നല്‍കാന്‍ ഇടനിലക്കാരായ ഏജന്റ് മുപ്പതിനായിരം മുതല്‍
അരലക്ഷംവരെ കമ്മീഷന്‍ ഉറപ്പിച്ചാണ് രംഗത്തുവന്നിരിക്കുന്നത്. മലബാറില്‍ കാസര്‍കോടും കണ്ണൂരിലും മലപ്പുറത്തുമാണ് ഇത്തരം റാക്കറ്റ് സജീവമായിട്ടുള്ളത്. പണം മാറ്റിയെടുക്കാന്‍ ഒരു മാസത്തിലേറെ സമയം ഉണ്ടെന്നുള്ളത് ഇവര്‍ക്ക് ആശ്വാസമാണ്. കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍നിന്ന് കുതറി മാറാനുള്ള മാര്‍ഗങ്ങള്‍ തേടിയാണ് സംസ്ഥാനത്തെ ഹവാല, കുഴല്‍പ്പണ സംഘങ്ങള്‍ ഇടനിലക്കാരുടെ സഹായം തേടുന്നത്.
അവസരം മുതലെടുത്ത് ഏജന്റുമാര്‍ കള്ളപ്പണക്കാരെ തേടിയെത്താനും തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം പരമാവധി വെളുപ്പിക്കാന്‍ കഴിയുമോ എന്നാണ് പലരും ആലോചിക്കുന്നത്. വായ്പാ കുടിശിക ഉള്ളവരില്‍ പലരേയും എളുപ്പം വലയിലാക്കാനാവുമെന്ന കണക്കുകൂട്ടലില്‍ ഏജന്റുമാര്‍ ഇവരെയാണ് മുഖ്യമായും സമീപിക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മറയാക്കിയും കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം തുടരുകയാണ്.
മോഡി സര്‍ക്കാര്‍ 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതോടെ കൂടുതലായും കുടുങ്ങിയിരിക്കുന്നത് കള്ളപ്പണക്കാരാണ്. പഴയ നോട്ടുകള്‍ നിരോധിച്ചതോടെ തങ്ങളുടെ കൈവശമുള്ള കള്ളപ്പണം എന്തുചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് ഇവരില്‍ പലരും.
കള്ളപ്പണം വെളുപ്പിക്കാന്‍ നിരോധിച്ച കറന്‍സികളുമായി കള്ളപ്പണക്കാര്‍ ഏജന്റുമാരെ തേടി ഇറങ്ങുകയാണ്. മദ്യശാലകളിലും ബീവറേജസ് ഔട്ട് ലെറ്റുകളിലും ഇത്തരക്കാര്‍ സജീവമായി രംഗത്തുണ്ട്. കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഒരു ബിയര്‍ വൈന്‍ പാര്‍ലറിലും മറ്റുമായി വെള്ളിയാഴ്ച വൈകീട്ട് മദ്യപിക്കുന്നവരില്‍ പലരെയും സമീപിച്ച് ഒരു യുവാവ് ആയിരം രൂപയുടെ നോട്ടുകള്‍ നല്‍കി പകരം 700 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് പലരില്‍നിന്നുമായി നോട്ടുകള്‍ മാറിയെടുത്ത സംഭവം വരെ ഉണ്ടായി.
ഇതിന്റെ ആവര്‍ത്തനമെന്നപോലെ ബിവറേജസ് ഔട്ട് ലറ്റുകളുടെ പരിസരത്ത് ക്യൂ നില്‍ക്കുന്നവര്‍ക്കും ആയിരത്തിന്റെ നോട്ടുകള്‍ നല്‍കി 700 രൂപ തിരികെ വാങ്ങിച്ച സംഭവവും നടന്നിരുന്നു. നിരോധിച്ച പണം ബാങ്കില്‍നിന്ന് മാറ്റിയെടുക്കാനാവുമെന്നതിനാല്‍ പലരും കള്ളപ്പണ റാക്കറ്റിന്റെ വലയില്‍ വീഴുന്നുണ്ടെന്നാണ് വിവരം. രേഖകളില്ലാത്ത പണം ബാങ്കില്‍ വന്‍തോതില്‍ നിക്ഷേപിക്കാന്‍ ചെന്നാല്‍ പിടിവീഴുമെന്ന ധാരണയിലാണ് കൈയിലുള്ള കണക്കില്ലാത്ത പണം ചെലവഴിക്കാന്‍ പലരും ഇത്തരം കുറുക്കുവഴി സ്വീകരിക്കുന്നത്.
നിര്‍മ്മാണ രംഗത്തുള്ള വന്‍ കോണ്‍ട്രാക്ടര്‍മാരും മറ്റുമാണ് ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ പാടുപെടുന്നത്. നിരോധനം വന്ന അഞ്ഞൂറും ആയിരം രൂപ നോട്ടുകള്‍ ഉള്‍പ്പെട്ട രണ്ടു ലക്ഷം രൂപ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച് വെളുപ്പിച്ച് നല്‍കുന്നവര്‍ക്ക് പതിനായിരവും ഇരുപതിനായിരം രൂപയുമൊക്കെയാണ് ഇവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത്തരം ഏജന്റുമാര്‍ പലേടത്തും രംഗത്തിറങ്ങിയിട്ടുണ്ട്.
രണ്ടു ലക്ഷംരൂപ വെളുപ്പിച്ച് നല്‍കാന്‍ ഇടനിലക്കാരായ ഏജന്റ് മുപ്പതിനായിരം മുതല്‍
അവസരം മുതലെടുത്ത് ഏജന്റുമാര്‍ കള്ളപ്പണക്കാരെ തേടിയെത്താനും തുടങ്ങിയിട്ടുണ്ടെന്നും അറിയുന്നു. സഹകരണ ബാങ്കുകള്‍ വഴി കള്ളപ്പണം പരമാവധി വെളുപ്പിക്കാന്‍ കഴിയുമോ എന്നാണ് പലരും ആലോചിക്കുന്നത്. വായ്പാ കുടിശിക ഉള്ളവരില്‍ പലരേയും എളുപ്പം വലയിലാക്കാനാവുമെന്ന കണക്കുകൂട്ടലില്‍ ഏജന്റുമാര്‍ ഇവരെയാണ് മുഖ്യമായും സമീപിക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മറയാക്കിയും കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കം തുടരുകയാണ്.
Also Read:
മജിസ്‌ട്രേറ്റിന്റെ മരണം: ഫോണ്‍ സുള്ള്യ പോലീസ് പിടിച്ചുവെച്ചുവോ? ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആക്ഷന്‍ കമ്മിറ്റി; കൂടെപ്പോയ അഭിഭാഷകരുടെ പങ്കും അന്വേഷിക്കണം, മജിസ്‌ട്രേറ്റിന് ആദരവും കിട്ടിയില്ല
Keywords: 25 percentage commission for whitening blackmoney, Investment, Agent, Building, Kannur, Prime Minister, Narendra Modi, Bank, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.