Arrested | പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ ബസ് കന്‍ഡക്ടര്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ ബസ് കന്‍ഡക്ടര്‍  അറസ്റ്റില്‍. മയ്യില്‍ സ്വദേശി വൈഷ്ണവിനെയാണ്(21) തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ വി ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.


Arrested |  പ്രണയം നടിച്ച് പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന കേസില്‍ ബസ് കന്‍ഡക്ടര്‍ അറസ്റ്റില്‍

പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പറശ്ശിനിക്കടവ് ലോഡ്ജില്‍ വെച്ച് 18 കാരിയെ പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. ശ്രീകണ്ഠാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 18 വയസ്സുകാരിയെ ഇക്കഴിഞ്ഞ ആഗസ്ത് ആറിന് പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് ലോഡ്ജില്‍ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.

ഫോണ്‍വഴിയും സമൂഹ മാധ്യമം വഴിയുമാണ് ഇയാള്‍ പെണ്‍കുട്ടിയുമായുള്ള ബന്ധം ശക്തമാക്കിയത്. പിന്നീട് വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്നാണ് രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

Keywords: 21-year-old man arrested for molesting 18-year-old girl, Kannur, News, Molestation, Arrested, Police, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia