കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 07.09.2015) കാസര്‍കോട്ട് സര്‍വീസ് സഹകരണബാങ്കില്‍ സിനിമയെ വെല്ലുന്ന കൊള്ള. കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കിന്റെ എരിയാല്‍ ശാഖയിലാണ് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വന്‍കൊള്ള നടന്നത്.

ബൈക്കിലെത്തിയ അഞ്ചംഗ സംഘം ലോക്കറില്‍ വെച്ചിരുന്ന 21 കിലോ സ്വര്‍ണമാണ് കൊള്ളയടിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ജീവനക്കാരെ കെട്ടിയിട്ട് കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്.

വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താന്‍ ജില്ലയിലുടനീളം അന്വേഷണം ആരംഭിച്ചു. അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് വന്‍ ജനക്കൂട്ടം ബാങ്കിന് സമീപം തടിച്ചുകൂടിയിട്ടുണ്ട്.

കാസര്‍കോട്ടെ ബാങ്കില്‍ പട്ടാപ്പകല്‍ സിനിമാ സ്‌റ്റൈലില്‍ കൊള്ള; ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി 21 കിലോ സ്വര്‍ണം കൊള്ളയടിച്ചു


കുഡ്‌ലു ബാങ്ക് കൊള്ള; നടുക്കംമാറാതെ ക്ലര്‍ക്ക് ലക്ഷ്മിയും, ബിന്ദുവും, ഇടപാടുകാരി ബാനുവും

കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ വന്‍കൊള്ള; ജീവനക്കാരെ കെട്ടിയിട്ട് 21 കിലോ സ്വര്‍ണം കവര്‍ന്നു


Also Read:
വാറന്റി കാലാവധിക്കുമുമ്പേ സ്മാര്‍ട്ട് ഫോണ്‍ ചത്തു; ഉപഭോക്താവിന് സാംസംഗ് കമ്പനി കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Keywords:  Threatened, Kasaragod, Police, Karnataka, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia