Thuriyam music | 21 നാള്‍ നീണ്ടു നില്‍ക്കുന്ന തുരീയം സംഗീതോത്സവത്തിന് ജൂണ്‍ 26ന് തിരിതെളിയും
Jun 22, 2023, 20:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) പെരിങ്ങോം പോത്താങ്കണ്ടം ആനന്ദ ഭവനം സംഘടിപ്പിക്കുന്ന 21 നാള്‍ നീണ്ടു നില്‍ക്കുന്ന 18-ാമത് തുരീയം സംഗീതോത്സവത്തിന് 21 ന് തിങ്കളാഴ്ച തുടക്കമാവുമെന്ന് സ്വാമി കൃഷ്ണാനന്ദ ഭാരതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പയ്യന്നൂര്‍ ശ്രീ പ്രഭ ഓഡിറ്റോറിയത്തില്‍ എല്ലാ ദിവസവും വൈകുന്നേരം 6:30 മുതലാണ് പരിപാടി.
ആദ്യ ദിവസമായ തിങ്കളാഴ്ച ചെറുകഥാകൃത്ത് ടി പത്മനാഭന്‍, അബ്ദു സമത് സമദാനി എം പി, പികെ ശ്രീമതി ടീചര്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മനോജ് കെ ജയന്‍, കെവി ലളിത എന്നിവരും സമാപന സമ്മേളനത്തില്‍ വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സിവി ആനന്ദബോസ്, കൊച്ചി മെട്രോ റെയില്‍ എംഡി ലോക് നാഥ് ബഹ്‌റ, ടി ഐ മധുസൂദനന്‍ എംഎല്‍എ, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍ സുരേഷ് കെ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഹിന്ദുസ്താനി സംഗീതം( പുല്ലാങ്കുഴല്‍ ) പത്മവിഭൂഷണ്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ തുടങ്ങി രാജ്യത്തെ വിവിധ മേഖലകളിലുള്ള സംഗീത വിദ്വാന്മാര്‍ 21 ദിവസം നീണ്ടു നില്ക്കുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കുമെന്ന് സ്വാമി പറഞ്ഞു. പ്രവേശനം പാസ് മൂലം നിയന്ത്രിക്കും. ഡോ.എംകെ സുരേഷ് ബാബു, ടിഎം ജയകൃഷ്ണന്‍, കെഎംവി ജയകുമാര്‍, ഡോ.അസീം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ആദ്യ ദിവസമായ തിങ്കളാഴ്ച ചെറുകഥാകൃത്ത് ടി പത്മനാഭന്‍, അബ്ദു സമത് സമദാനി എം പി, പികെ ശ്രീമതി ടീചര്‍, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, മനോജ് കെ ജയന്‍, കെവി ലളിത എന്നിവരും സമാപന സമ്മേളനത്തില്‍ വെസ്റ്റ് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സിവി ആനന്ദബോസ്, കൊച്ചി മെട്രോ റെയില്‍ എംഡി ലോക് നാഥ് ബഹ്‌റ, ടി ഐ മധുസൂദനന്‍ എംഎല്‍എ, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പ്രൊഫസര്‍ സുരേഷ് കെ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Keywords: 21-day Thuriyam music festival will kick off on June 26, Kannur, News, Thuriyam music festival, Press Meet, Sree Prabha Auditorium, Manoj K Jayan, T Padmanabhan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.