ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.07.2020)സംസ്ഥാനത്ത് കൊവിഡ് 19 തുടര്‍ച്ചയായ മൂന്നാം ദിവസവും 200 കടക്കുമ്പോള്‍ ജനം സമൂഹവ്യാപന ഭീതിയില്‍. തിരുവനന്തപുരം, പാലക്കാട്, കാസര്‍കോട്, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 20തോ അതില്‍ കൂടുതലോ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് ഇവിടങ്ങളില്‍ കൂടുതല്‍ ആശങ്കപരത്തുന്നു. തിരുവനന്തപുരം അഗ്നിപര്‍വതത്തിന് മുകളിലാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞതിന് പിന്നാലെ നഗരത്തിലെ പ്രധാനറോഡുകളെല്ലാം അടയ്ക്കും. സമ്പര്‍ക്കവ്യാപനം അതിവ്യാപനമായതോടെയാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്. പൊതുഗതാഗതമില്ല. തിരുവനന്തപുരം സെന്‍ട്രല്‍, പേരൂര്‍ക്കട, വികാസ് ഭവന്, കിഴക്കേകോട്ട, പാപ്പനംകോട് ഡിപ്പോകള്‍ കെ എസ് ആര് ടി സി അടച്ചുപൂട്ടി.
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് ഉള്‍പെടെയുള്ള ഓഫീസുകള്‍ പ്രവര്‍ത്തിക്കില്ല. മുഖ്യമന്ത്രി ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലിരുന്ന് ജോലിചെയ്യും. കടകള്‍ തുറക്കുമെങ്കിലും ആളുകള്‍ക്ക് സാധനങ്ങള്‍ വാങ്ങാനൊക്കില്ല. അവശ്യസാധനങ്ങള്‍ വീടുകളിലേക്ക് എത്തിക്കും. മെഡിക്കല്‍ സ്റ്റോറുകള്‍ തുറക്കും. മരുന്നുകള്‍ വാങ്ങാന്‍ പോകുന്നവര്‍ സത്യവാങ്മൂലം നല്‍കണം. നഗരത്തിലേക്ക് കടക്കാന്‍ ഒരു വഴി മാത്രം തുറക്കും. നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പെടുത്തി. നഗരത്തിലെ തീരദേശമേഖലകളായ പൂന്തുറ, മുട്ടത്തറ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികളുള്ളത്. നഗരഹൃദയമായ പാളയത്തും വഞ്ചിയൂരിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി.
പാളയത്തെ ഡെലിവറി ബോയിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോംഡെലിവറി അവസാനിപ്പിച്ചു. ഇയാള്‍ക്ക് രോഗം എങ്ങനെയാണ് പകര്‍ന്നത് വ്യക്തമല്ല. കന്യാകുമാരിയില്‍ പോയി മത്സ്യം വാങ്ങിവന്ന വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ നടത്തിയ അന്വേഷണത്തില്‍ നിരവധി പേര് കന്യാകുമാരിയില്‍ പോയി മത്സ്യം വാങ്ങിയിരുന്നതായി നഗരസഭാ ആരോഗ്യവിഭാഗം കണ്ടെത്തി. വഞ്ചിയൂരിലെ മില്‍മാ ബൂത്ത് ഉടമയ്ക്കും ലോട്ടറി വില്പനക്കാരനും കൊവിഡ് പോസിറ്റീവായതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ ആരൊക്കെയാണെന്ന് കണ്ടെത്താന്‍ പ്രയാസമാണ്. ഇതെല്ലാം കണക്കിലെടുത്ത് സമ്പര്‍ക്കവ്യാപനം ഒഴിവാക്കാനാണ് പെട്ടെന്ന് നഗരം അടച്ചിടുന്ന നടപടി സ്വീകരിച്ചത്.
റെയില്‍വേ സ്റ്റേഷന്, വിമാനത്താവളം എന്നിവിടങ്ങളിലേക്കും യാത്രയ്ക്ക് തടസ്സമില്ല. ആശുപത്രിയിലേക്കും മാധ്യമ സ്ഥാപനങ്ങളിലേക്കും ജീവനക്കാര്‍ക്ക് പോകാം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും യാത്രാവിലക്കില്ല. ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. പാചകവാതകം, പെട്രോള്‍ പമ്പ് എന്നിവ അടയ്ക്കില്ല. എറണാകുളം നഗരത്തിലെ പല വാര്‍ഡുകളും അടച്ചു. കൊവിഡ് രോഗിയുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡിലെ സ്റ്റാര്‍ഹോട്ടലില്‍ താരസംഘടനയായ അമ്മ നിര്‍വാഹകസമിതി യോഗം ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ജീവനക്കാരിക്ക് രോഗം സ്ഥിരീകരിച്ചതും ആശങ്കപടര്‍ത്തുന്നു. മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എറണാകുളം തോപ്പുംപടിയില്‍ ഞായറാഴ്ച ഒരാള്‍ കൂടി മരിക്കുകയും ചെയ്തതോടെ നഗരപരിധിയിലും സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. കാസര്‍കോടും കണ്ണൂരും ആദ്യഘട്ടത്തിലുണ്ടായിരുന്ന സ്ഥിതിവിശേഷമാണ് തിരുവനന്തപുരത്തും എറണാകുളത്തും ഉള്ളത്. അതിനാല്‍ സര്‍ക്കാരിനൊപ്പം ജനങ്ങളും ജാഗ്രതപുലര്ത്തിയാലേ ഈ മഹാമാരിയേ അതിജീവിക്കാനാകൂ.
Keywords : 200 Covid cases third consecutive day in Kerala, Tripple Lockdown, Trivandrum, Covid, Pandemic, Kochin, Palaghat, Calicut, Kannur, Malappuram, Star hotel.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.