Death | 'ഓടുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തി'; കൃത്യം നടത്തിയശേഷം പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ഓടിരക്ഷപ്പെട്ടതായി പൊലീസ്
Oct 13, 2022, 16:54 IST
ചെന്നൈ: (www.kvartha.com) ഓടുന്ന ട്രെയിനിന് മുന്നില്‍ പെണ്‍കുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തിയതായി പൊലീസ്. ചെന്നൈ സബര്‍ബന്‍ ട്രെയിനിന്റെ മൗണ്ട് സ്റ്റേഷനില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കോളജ് വിദ്യാര്‍ഥിനിയായ സത്യ (20) ആണ് മരിച്ചത്. ആദംമ്പാക്കത്തെ കോളജില്‍ രണ്ടാം വര്‍ഷ ബികോം ബിരുദ വിദ്യാര്‍ഥിനിയായിരുന്നു.
ഒപ്പം ഉണ്ടായിരുന്ന ആദമ്പാക്കം സ്വദേശിയായ സതീഷ് എന്ന യുവാവാണ് പെണ്‍കുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തിയശേഷം ഓടി രക്ഷപ്പെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മരിച്ച സത്യ ആദമ്പാക്കം സ്വദേശിനിയാണെന്നാണ് അറിയുന്നത്. കൂടെയുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്ന സതീഷ്, സത്യയെ പിന്‍തുടര്‍ന്ന് സംസാരിക്കുന്നതിനിടയിലാണ് ക്രൂരമായ കൊല നടത്തിയത്. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ സംസാരിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും റിപോര്‍ടുകളുണ്ട്.
തര്‍ക്കത്തിനിടെ ട്രെയിന്‍ പാഞ്ഞുവന്നപ്പോഴാണ് സതീഷ് സത്യയെ തള്ളിയിട്ടതെന്ന് കണ്ടുനിന്നവര്‍ പറയുന്നു. യാത്രക്കാരുടെ ഞെട്ടല്‍ മാറും മുമ്പു തന്നെ സത്യ മരിച്ചിരുന്നു. ട്രാക്കില്‍ തല തകര്‍ന്നാണ് സത്യ മരിച്ചത്. റെയില്‍വേ പൊലീസ് എത്തും മുമ്പു തന്നെ സംഭവസ്ഥലത്ത് നിന്ന് സതീഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താന്‍ ഊര്‍ജിതമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: 20-year-old girl died after stalker pushes her in front of moving train in Chennai, Chennai, News, Killed, Police, Student, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.