കോട്ടയത്ത് 88 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; 20 കാരന്‍ അറസ്റ്റില്‍
Jan 12, 2022, 12:01 IST
കോട്ടയം: (www.kvartha.com 12.01.2022) കിടങ്ങൂരില്‍ വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 20 കാരന്‍ അറസ്റ്റില്‍. ഒറ്റയ്ക്ക് താമസിച്ചിരുന്ന 88 വയസുള്ള വയോധികയെ പ്രസാദ് വിജയന്‍ എന്ന യുവാവ് അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് കിടങ്ങൂര്‍ പൊലീസ് പറയുന്നത് ഇങ്ങനെ: തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മക്കളെല്ലാം വിവാഹശേഷം മാറി താമസിക്കുന്നതിനാല്‍ വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇതിനിടെയാണ് 20 കാരന്‍ ദുരുദ്ദേശത്തോടെ വീട്ടിലെത്തിയത്. വയോധിക നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബലപ്രയോഗത്തില്‍ പരിക്ക് പറ്റിയ 88 കാരി ആശുപത്രിയില്‍ ചികിത്സ തേടി.
സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രസാദിനെ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് കിടങ്ങൂര്‍ എസ് എച് ഒ ബിജു കെ ആര്‍, എസ് ഐ കുര്യന്‍ മാത്യു, എ എസ് ഐ ബിജു ചെറിയാന്‍, ആഷ് ചാക്കോ, സിനിമോള്‍, സുനില്‍കുമാര്‍, അരുണ്‍, മനോജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.