20 രൂ­പ, 40രൂപ ലോട്ട­റി ടി­ക്ക­റ്റു­കള്‍ നിര്‍­ത്തുന്നു

 


20 രൂ­പ, 40രൂപ ലോട്ട­റി ടി­ക്ക­റ്റു­കള്‍ നിര്‍­ത്തുന്നു
തിരുവനന്ത­പുരം: ഇരുപത്, നാല്‍പ്പത് രൂപ ലോട്ടറി ടിക്കറ്റുകള്‍ നിര്‍ത്തി 30 രൂപയുടെ ടിക്കറ്റ് വിപണിയിലിറക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായി ധനമന്ത്രി കെ.എം. മാ­ണി അ­റി­യിച്ചു.

സംസ്ഥാനത്തു രണ്ടു പ്രസുകളിലാണ് ഇപ്പോള്‍ ലോട്ടറി, സര്‍ക്കാര്‍ പ്രസിദ്ധീകരങ്ങള്‍ എന്നി­വ അ­ച്ച­ടി­ക്കുന്നത്. ഈ പ്രസുകളില്‍ ഇത്രയധികം ലോട്ടറി അച്ചടിക്കാന്‍ കഴിയുന്നില്ല. അതിനാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വേണ്ടത്ര ലോട്ടറി ടിക്കറ്റുകള്‍ ലഭിക്കുന്നില്ലെന്ന പരാതിയുയര്‍ന്നത്. അതു­കൊ­ണ്ടാണ് കൂടുതല്‍ ചെലവുള്ള 20, 40 രൂപ ടിക്കറ്റുകള്‍ നിര്‍ത്തിയാക്കി 30 രൂപയുടെ ടിക്കറ്റുകള്‍ പ്രിന്റ് ചെയ്യാന്‍ പദ്ധതി­യി­ടു­ന്നത്.

പ്രധാന റെയല്‍വേ സ്റ്റേഷനുകളില്‍ വില്‍പന നികുതി ബൂത്തും ഡിപ്പോയും തുടങ്ങാന്‍ 150 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. പാര്‍സല്‍ സെന്ററുകളില്‍ 24 മണിക്കൂറും പരിശോധിക്കാനുളള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പ­റഞ്ഞു.

Keywords: Kerala, Thiruvananthapuram, Lottery, 20, 40, Rupees, Stop, Print, Tax, Parcel, Government, 30, Railway station, Ticket, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia