Youths arrested | വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പഴയങ്ങാടി: (www.kvartha.com) കണ്ണപുരത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. കണ്ണപുരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി. കണ്ണൂർ ജില്ലയിലെ നിഹാദ് അബ്ദുല്ല (32), ശഫീർ പടപ്പയിൽ (27) എന്നിവരെയാണ് ഞായറാഴ്ച രാത്രി മടക്കരയിൽ വെച്ച് പിടികൂടിയത്.
  
Youths arrested | വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

ഒരു ഗ്രാം 100 മിലി എംഡിഎംഎ ഇവരുടെ കൈവശം കണ്ടെത്തി. മടക്കര, അയ്യോത്ത് ഭാഗങ്ങളിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാണെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. പ്രിൻസിപൽ എസ്ഐ ദിനേശ് വിആർ, എഎസ്ഐ റശീദ്, എസ് സിപിഒ ജിതിൻ എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

യുവാക്കൾക്കെതിരെ കേസെടുത്ത് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ലഹരിവസ്തുക്കളുടെ വിൽപനയ്ക്കും ഉപയോഗത്തിനുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രിൻസിപൽ എസ്ഐ അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script