Arrested | കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (KVARTHA) ജില്ലയിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടുപേരെ തലശേരി ടൗൺ പൊലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടി. കോഴിക്കോട്ടെ പി എം നബീൽ (34), ടി കെ അനൂപ് (38) എന്നിവരാണ് ഞായറാഴ്ച പുലർച്ചെ പിടിയിലായത്. സെയ്താർ പള്ളിയിൽ എസ് ഐ സജേഷ് സി ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. ഇവരുടെ കൈവശത്ത് നിന്നും 85.005 ഗ്രാം എം ഡി എം എ പൊലീസ് കണ്ടെടുത്തു.

Arrested | കാറിൽ കടത്തുകയായിരുന്ന എംഡിഎംഎയുമായി 2 യുവാക്കൾ അറസ്റ്റിൽ

കണ്ണൂരിലുള്ളയാൾക്ക് വിൽപനക്കായി എം ഡി എം എ കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗ്ളൂറിൽ നിന്നുമാണ് വിൽപനക്കായി എം ഡി എം എ കടത്തികൊണ്ട് വരുന്നതെന്ന് പിടിയിലായവർ മൊഴി നൽകിയിട്ടുണ്ട്.

ഇവരുടെ മയക്കുമരുന്ന് ഉറവിടത്തെ കുറിച്ചും ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. ഇവർ സഞ്ചരിച്ചു വന്ന കാർ കസ്റ്റഡിയിൽ എടുക്കുകയും എൻ ഡി പി എസ് ആക്ട് പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. തലശേരി എ എസ് ഐ രാജീവൻ, സിപിഒ മാരായ നസീൽ, ശ്യാമേഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Keywords: News, Kerala, Kannur, Police, Crime, FIR, Arrest. Custody,   2 youths arrested with MDMA.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia