Arrested | തളിപ്പറമ്പില്‍ എം ഡി എം എയും കഞ്ചാവുമായി 2 യുവാക്കള്‍ അറസ്റ്റില്‍
Mar 8, 2024, 20:29 IST
തളിപ്പറമ്പ്: (KVARTHA) എം ഡി എം എയും കഞ്ചാവുമായി രണ്ട് യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. എക്‌സൈസ് റേന്‍ജ് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ പി സുരേഷും സംഘവും തളിപ്പറമ്പ് ടൗണ്‍, മന്ന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
തളിപ്പറമ്പ് മന്നയില്‍ ബൈകില്‍ കടത്തുകയായിരുന്ന 452 മില്ലി ഗ്രാം കഞ്ചാവുമായി കെ മുഹമ്മദ് അഫ്രീദി(26), സി അര്‍ശാദ്(30) എന്നിവരെ അറസ്റ്റ് ചെയ്ത് എന്‍ ഡി പി എസ് കേസെടുത്തു.
തളിപ്പറമ്പ് മന്നയില്‍ ബൈകില്‍ കടത്തുകയായിരുന്ന 452 മില്ലി ഗ്രാം കഞ്ചാവുമായി കെ മുഹമ്മദ് അഫ്രീദി(26), സി അര്‍ശാദ്(30) എന്നിവരെ അറസ്റ്റ് ചെയ്ത് എന്‍ ഡി പി എസ് കേസെടുത്തു.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) പി കെ രാജീവന്‍, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ് ) കെ വി നികേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി പി റെനില്‍ കൃഷ്ണന്‍, എ വി സജിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം പി അനു, ഡ്രൈവര്‍ സി വി അനില്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: 2 Youths Arrested With MDMA, Kannur, News, Excise, Arrested, Raid,
Narcotic Drugs and Psychotropic Substances Act, Bike, Youth, Kerala News.
Narcotic Drugs and Psychotropic Substances Act, Bike, Youth, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.