Arrested | കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും കഞ്ചാവ് വേട്ട: 2 യുവാക്കള്‍ അറസ്റ്റില്‍
May 29, 2023, 21:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. തിങ്കളാഴ്ച രാവിലെ ട്രെയിനില്‍ വന്നിറങ്ങിയ തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്.അസീം കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജെ ജിഷ്ണു എന്നിവരാണ് പിടിയിലായാത്. ആര്‍പിഎഫും എക്‌സൈസും കണ്ണൂര്‍ നടത്തിയ പരിശോധനയിലാണ് ആറര കിലോ കഞ്ചാവ് ഉള്‍പെടെയുള്ള ബാഗുമായി പ്രതികള്‍ പിടിയിലായത്.
ആര്‍ പി എഫ് ഇന്‍സ്‌പെക്ടര്‍ ബിനോയ് ആന്റണി, കണ്ണൂര്‍ റേന്‍ജ് ഇന്‍സ്‌പെക്ടര്‍ സിനു കൊയില്യത്ത, പ്രിവന്റീവ് ഓഫീസര്‍മാരായ സി കെ ബിജു, ബി നസീര്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ പി കെ ദിനേശന്‍, സി ഇ ഒ മാരായ എന്‍ രജിത് കുമാര്‍, ടി അനീഷ്, സി എച് റിശാദ്, പി നിഖില്‍, ഡ്രൈവര്‍ സി അജിത്, ഐ ബി പ്രിവന്റീവ് ഓഫീസര്‍മാരായ സി വി ദിലീപ്, സി പി ഷാജി, വി കെ വിനോദ്, സുധീര്‍ എന്നിവരുള്‍പെട്ട സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Keywords: 2 Youths Arrested With Ganja, Kannur, News, Ganja, Arrested, Seized, Police, Excise, Raid, Train, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

