Arrested | തളിപ്പറമ്പ് നഗരത്തില്‍ ഓണത്തിരക്കിനിടയില്‍ തമ്മിലടി; 2 യുവാക്കള്‍ അറസ്റ്റില്‍

 


തളിപ്പറമ്പ്: (www.kvartha.com) നഗരത്തിലെ റോഡില്‍ ഓണത്തിരക്കിനിടെ പരസ്പരം ഏറ്റുമുട്ടിയ രണ്ടു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാങ്കോല്‍-ആലപ്പടമ്പ് ഗ്രാമ പഞ്ചായത് പരിധിയിലെ പി ഷാജി(39), കൊളച്ചേരി ഗ്രാമ പഞ്ചായത് പരിധിയിലെ വി എം അജീഷ്(33) എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇരുവരും വെളളിയാഴ്ച (25.08.2023) വൈകുന്നേരം തളിപ്പറമ്പ് ദേശീയപാതയിലെ ഓടോ റിക്ഷ സ്റ്റാന്‍ഡിന് സമീപം വെച്ച് ഓണത്തിന് സാധനങ്ങള്‍ വാങ്ങാന്‍ വന്ന പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന വിധത്തില്‍ പരസ്പരം ഏറ്റുമുട്ടല്‍ നടത്തിയെന്നാണ് പരാതി. പ്രദേശവാസികള്‍  വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരുവരേയും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് ഏറ്റുമുട്ടലിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Arrested | തളിപ്പറമ്പ് നഗരത്തില്‍ ഓണത്തിരക്കിനിടയില്‍ തമ്മിലടി; 2 യുവാക്കള്‍ അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, Police-News, Kannur-News, Youths, Arrested, Clash, Taliparamba City, Kannur, Police, 2 youths arrested after clashes in Taliparamba city, 2 youths arrested after clashes in Taliparamba city.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia