പെരിന്തല്‍മണ്ണയില്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് 2 മരണം

 


ADVERTISEMENT

മലപ്പുറം: (www.kvartha.com 29.09.2015) പെരിന്തല്‍മണ്ണയില്‍ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. പെരിന്തല്‍മണ്ണ പട്ടിക്കാട് കീഴാറ്റൂര്‍ കൊണ്ടിപറമ്പില്‍ അലനല്ലൂര്‍ കാര സ്വദേശികളായ ഉണ്ണീന്‍ (36), ഷെഫീഖ് (20) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. കോഴിഫാമിലേക്ക് തീറ്റയുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ലോറിയുടെ മുകളിലേക്ക് വൈദ്യുതി ലൈന്‍ പൊട്ടിവീഴുകയായിരുന്നു. ഇതില്‍ നിന്നും ഷോക്കേറ്റാണ് ലോറിയുടെ മുകളില്‍ യാത്ര ചെയ്യുകയായിരുന്ന യുവാക്കള്‍  മരിച്ചത്.

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia