Accident | പാനൂരില്‍ കുളം നവീകരണത്തിനിടെ മതില്‍ ഇടിഞ്ഞുവീണ് 2 തൊഴിലാളികള്‍ക്ക് പരുക്കേറ്റു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തലശ്ശേരി: (www.kvartha.com) പാനൂര്‍ കാട്ടിമുക്കിലെ ഇരഞ്ഞിക്കുളം നവീകരണ പ്രവൃത്തിക്കിടെ മതിലിടിഞ്ഞ് വീണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. കന്യാകുമാരി സ്വദേശികളായ കൃഷ്ണന്‍, രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ കൃഷ്ണന്റെ പരുക്ക് സാരമുള്ളതാണ്.

വെളളിയാഴ്ച രാവിലെ ഒമ്പതേകാലോടെയാണ് സംഭവം. പരുക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കേന്ദ്ര സര്‍കാര്‍ ഫന്‍ഡ് ഉപയോഗിച്ച് കുളം നവീകരണം തുടങ്ങിയത്. മുക്കാല്‍ ഭാഗത്തോളം മതില്‍ കെട്ടികഴിഞ്ഞു. കുളത്തിന് തൊട്ടരികിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മതില്‍ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഈ ഭാഗത്താണ് അപകടം സംഭവിച്ചത്.

Accident | പാനൂരില്‍ കുളം നവീകരണത്തിനിടെ മതില്‍ ഇടിഞ്ഞുവീണ് 2 തൊഴിലാളികള്‍ക്ക് പരുക്കേറ്റു

കരിങ്കല്ലുകള്‍ക്കിടയില്‍ കുടുങ്ങിയ കൃഷ്ണനെ ഏറെ പണിപ്പെട്ടാണ് ഓടിക്കൂടിയ പ്രദേശവാസികള്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നാല് തൊഴിലാളികളാണ് രാവിലെ മുതല്‍ ജോലി സ്ഥലത്ത് ഉണ്ടായിരുന്നത്. അപകട സമയത്ത് രണ്ടുപേര്‍ ചായ കുടിക്കാന്‍ പുറത്ത് പോയതായിരുന്നു. കെപി മോഹനന്‍ എം എല്‍ എ ആശുപത്രിയിലെത്തി പരുക്കേറ്റ തൊഴിലാളികളെ സന്ദര്‍ശിച്ചു.

Keywords:  2 workers injured when wall collapsed while renovating  pond in Panoor, Kannur, News, Wall collapsed, Hospital, Treatment, Injury, Migrant Workers, Critical Condition, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia